Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ നിന്ന് 177...

ബഹ്​റൈനിൽ നിന്ന് 177 പേർ വെള്ളിയാഴ്ച കൊച്ചിയിലേക്ക്​ 

text_fields
bookmark_border
ബഹ്​റൈനിൽ നിന്ന് 177 പേർ വെള്ളിയാഴ്ച കൊച്ചിയിലേക്ക്​ 
cancel
camera_alt??????? ???????? ???????? ??? ?????? ???????? ?????????? ??????? ????????

മനാമ: വെള്ളിയാഴ്ച​ വൈകീട്ട്​ കൊച്ചിയിലേക്ക്​ പുറപ്പെടുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ടിക്കറ്റുകൾ മുഴുവൻ നൽകി. 177 പേരാണ്​ ഇൗ വിമാനത്തിൽ യാത്ര ചെയ്യുന്നത്​. അഞ്ച്​ ശിശുക്കളും ഒപ്പമുണ്ട്​. 

പ്രാദേശിക സമയം ​വൈകുന്നേരം 4.30നാണ്​ വിമാനം ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽനിന്ന്​ പുറപ്പെടുക. ഇന്ത്യൻ സമയം രാത്രി 11.20ന്​ കൊച്ചിയിൽ എത്തും. ടിക്കറ്റ്​ ലഭിച്ചവർ ഉച്ചക്ക്​ 12 മണിക്ക്​ വിമാനത്താവളത്തിൽ എത്തണം. സാമൂഹിക അകലം പാലിച്ചാണ്​ വിമാനത്താവളത്തിലെ എമി​ഗ്രേഷൻ ഉൾപ്പെടെ​ നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. 

രോഗികൾ, ജോലി നഷ്​ടമായവർ, ഗർഭിണികൾ തുടങ്ങിയവർക്കാണ്​ ആദ്യ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചത്​. വിമാനത്തിൽ സാമൂഹിക അകലം പാലിക്കാൻ സീറ്റ്​ ഒഴിച്ചിടില്ല. പകരം, പിന്നിലെ ഒമ്പത്​ സീറ്റുകൾ മാറ്റി വെക്കും. യാത്രക്കിടെ ആർക്കെങ്കിലും അസ്വസ്​ഥത ഉണ്ടായാൽ അവരെ ഇൗ സീറ്റിലേക്ക്​ മാറ്റി ക്വാറൻറീൻ ചെയ്യും. 

വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ യാത്രക്കാർക്ക്​ കോവിഡ്​ പരിശോധന ഉണ്ടാകില്ല. പകരം തെർമൽ സ്​ക്രീനിങ്​ നടത്തിയാകും യാത്രക്കാരെ കയറ്റുക. രോഗലക്ഷണങ്ങൾ ഉള്ളവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. കോവിഡ്​ പരിശോധന നടത്താതെ യാത്രക്കാരെ കൊണ്ടുപോകുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്​. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേരെ പരിശോധിക്കുക ബുദ്ധിമുട്ടായതിനാലാണ്​ വേണ്ടെന്ന്​ വെച്ചതെന്ന്​ ഇന്ത്യൻ എംബസിയിലെ ചാർജ്​ ഡി അഫയേഴ്​സ്​ നോർബു നേഗി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

അഞ്ച്​ പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന നിയന്ത്രണവും നിലവിലുണ്ട്​. ഇൗ സാഹചര്യത്തിൽ ഇത്രയും ആളുകളെ ഒരു സ്​ഥലത്ത്​ കൊണ്ടുപോയി പരിശോധന നടത്തുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്​ച പുറപ്പെടുന്ന കോഴിക്കോട്​ വിമാനത്തിൽ പോകാൻ അവസരം ലഭിച്ചവർക്ക്​ ശനിയാഴ്​ച രാവിലെ 10 മുതൽ ടിക്കറ്റ്​ വിതരണം ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന്​ വിവരം അറിയിച്ച്​ തുടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക്​ തിരിച്ചുപോകുന്നതിന്​ 13,000ലധികം പേരാണ്​ ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsNRI ReturnPravasi Return
News Summary - 177 expats from Bahrain to kochi Friday
Next Story