ബഹ്റൈനിൽ 100 പേർക്ക് 150 മൊബൈൽ സബ്സ്ക്രിപ്ഷൻ
text_fieldsമനാമ: ബഹ്റൈനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 100 പേർക്ക് 150 മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷൻ. ആകെ മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷനുകൾ 23.87 ലക്ഷത്തിലെത്തി. 2024 അവസാനത്തേക്കാൾ രണ്ട് ശതമാനം വർധന. ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ 25.95 ലക്ഷമായിരുന്നു (100 പേർക്ക് 163). ടെലികോം റെഗുലേറ്ററി അതോറിറ്റി 15.4 ദശലക്ഷം ദിനാർ മിച്ചം രേഖപ്പെടുത്തുകയും ധനമന്ത്രാലയത്തിലേക്ക് ഏകദേശം 16 ദശലക്ഷം ദിനാർ ലാഭവിഹിതമായി കൈമാറുകയും ചെയ്തു. വാർഷിക ടെലികോം ലൈസൻസ് ഫീസ് ആണ് അതോറിറ്റിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് - 8.433 മില്യൺ ദിനാർ (പ്രവർത്തന വരുമാനത്തിന്റെ 39.9%). സ്പെക്ട്രം ഫീസിനത്തിൽ 5.28 ദശലക്ഷം ദിനാറും ഫ്രീക്വൻസി ചാർജായി 3.54 ദശലക്ഷം ദീനാറും ലഭിച്ചു. ചെലവിൽ മുമ്പിൽ ജീവനക്കാരുടെ ശമ്പളമാണ് (4.02 ദശലക്ഷം ദീനാർ). കൺസൽട്ടൻസി, നിയമ ചെലവുകൾ എന്നിവ 25 ശതമാനം ഉയർന്ന് 738,000 ദിനാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

