രാജ്യത്ത് എണ്ണ ഇതര ഇറക്കുമതിയിൽ 12 ശതമാനം വർധന
text_fieldsമനാമ: രാജ്യത്തെ എണ്ണ ഇതര ഇറക്കുമതിയിൽ 12 ശതമാനം വർധനവുണ്ടായതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി വിദേശ വ്യാപാര റിപ്പോർട്ട്. ഒക്ടോബറിൽ ബഹ്റൈനിലെ എണ്ണ ഇതര ഇറക്കുമതിയുടെ ആകെ മൂല്യം 520 ദശലക്ഷം ദിനാറാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 463 ദശലക്ഷം ദിനാറായിരുന്നു. ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി നടന്നത് (73 ദശലക്ഷം ദിനാർ). യു.എ.ഇ (65 ദശലക്ഷം), ആസ്ട്രേലിയ (41 ദശലക്ഷം) എന്നിവയാണ് തൊട്ടുപിന്നിൽ. അസംസ്കൃത ഇരുമ്പ്, അലുമിനിയം ഓക്സൈഡ്, വിമാന എൻജിനുകളുടെ ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്തത്.
കൂടാതെ ബഹ്റൈൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നേരിയ വർധനവും രേഖപ്പെടുത്തി. 317 ദശലക്ഷം ദിനാറാണ് ഒക്ടോബറിലെ കയറ്റുമതി മൂല്യം. ബഹ്റൈൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി സൗദി അറേബ്യയാണ് (77 ദശലക്ഷം ദിനാർ). യു.എ.ഇ (36 ദശലക്ഷം), അമേരിക്ക (35 ദശലക്ഷം) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അലുമിനിയം അലോയ്കളാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത്.
ഇരുമ്പ് അയിര് ഉൽപ്പന്നങ്ങൾ, അലുമിനിയം വയർ എന്നിവയും പട്ടികയിലുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന് വീണ്ടും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം 75 ദശലക്ഷം ദിനാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

