ദാറുൽ ഈമാൻ മദ്രസക്ക് 100 ശതമാനം വിജയം
text_fieldsഏഴാം ക്ലാസ് പൊതുപരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ദാറുൽ ഈമാൻ മദ്രസ വിദ്യാർഥികൾ ഭാരവാഹികൾക്കൊപ്പം
മനാമ: കേരള മദ്രസാ എജുക്കേഷൻ ബോർഡിെന്റ 2021-2022 അക്കാദമിക വർഷത്തിലെ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ദാറുൽ ഈമാൻ മദ്രസക്ക് നൂറു ശതമാനം വിജയം. കേരള മദ്രസാ എജുക്കേഷൻ ബോർഡിൽ അഫിലിയേറ്റ് ചെയ്ത മദ്രസ ആദ്യമായാണ് പൊതുപരീക്ഷയിൽ പങ്കെടുത്തത്.
പഠന-പാഠ്യേതര വിഷയങ്ങളിലെ നൂതനമായ സങ്കേതങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയത് അഭിമാനാർഹമാണെന്ന് മദ്രസ കമ്മിറ്റി വിലയിരുത്തി. 17 വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. ഖുർആൻ പാരായണം, മനഃപാഠം, അറബി, തഫ്സീർ, ഹദീസ്, ഫിഖ്ഹ്, താരീഖ് എന്നീ വിഷയങ്ങൾക്ക് പുറമെ പ്രാക്ടിക്കൽ, വൈവ എന്നിവയിലുമായിരുന്നു പരീക്ഷ.
വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിെന്റ ഫലമാണ് വിജയമെന്ന് ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം സുബൈർ, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി, അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ്, അസി. അഡ്മിനിസ്ട്രേറ്റർ കെ. സക്കീർ ഹുസൈൻ എന്നിവർ അഭിപ്രായപ്പെട്ടു. വിജയികളെ മദ്രസ അധികൃതർ അഭിനന്ദിച്ചു.
മനാമയിലെ പഴയ ഇബ്നുൽ ഹൈഥം സ്കൂൾ കാമ്പസിലും വെസ്റ്റ് റിഫയിലെ പ്രോട്ടോക്കോൾ ഓഫീസിനടുത്തുള്ള ദിശാ സെന്ററിലുമാണ് ദാറുൽ ഈമാൻ മദ്രസയുടെ കാമ്പസുകൾ പ്രവർത്തിക്കുന്നത്. 2022-23 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36513453 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

