അൽ നൂർ ഇന്റർനാഷനൽ സ്കൂളിന് 100 ശതമാനം വിജയം
text_fieldsപ്രതീകാത്മക ചിത്രം
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിന് സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ 100 ശതമാനം വിജയം. മികച്ച വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ അലി ഹസ്സൻ അഭിനന്ദിച്ചു. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികൾ മികച്ച വിജയം നേടിയത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കുന്നതിൽ വിദ്യാർഥികളുടെ പരിശ്രമത്തെ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹക്കിം അൽ ഷായറും വിദ്യാർഥികൾക്കും അധ്യാപകർക്കും ഫലത്തിന് ആശംസകൾ നേർന്നു.
പന്ത്രണ്ടാം ഗ്രേഡ്, സയൻസ് സ്ട്രീമിൽ സിയ ആൻ സിജു 96.2% സ്കൂൾ ടോപ്പറായി., 95.8% നേടിയ മുനീറ മുസ്തഫ ബവാദവും 94.8% മാർക്കോടെ പവൻ കൃഷ്ണ കുമാറും രണ്ടാം സ്ഥാനത്താണ്. കൊമേഴ്സ് സ്ട്രീമിൽ ക്ലെമന്റ് സാമുവൽ 89.2% സ്കൂൾ ടോപ്പറായി. പത്താം ക്ലാസിൽ എന്നയ അബ്ദുൾ അസീസ് ഫാറൂഖി 96.8% മാർക്കോടെ ഒന്നാമതെത്തി. പുൽകിത് സിംഗ്ല 96.2% ഉം അർഷൻ സലീം 95.4% ഉം നേടി.
പന്ത്രണ്ടാം ഗ്രേഡിലെ സബ്ജക്ട്
ടോപ്പർമാർ: ആഞ്ജലീന എബി, മാധവ് കൃഷ്ണ -ഇംഗ്ലീഷിൽ 98, പവൻ കൃഷ്ണ കുമാർ
-മാത്തമാറ്റിക്സിൽ -98, യുതിക ശ്രീവാസ്തവ -98 കമ്പ്യൂട്ടർ സയൻസ്, സാറ സയ്യിദ് -98 മാർക്കറ്റിങ്, സിയ ആൻ -97, കെമിസ്ട്രി, സിയ ആൻ, മുനീറ മുസ്തഫ ബവാദം, ഇൻഷാ കമാൽ, ബയോളജി - 97, ഇൻഷ കമാൽ, ഫിസിക്കൽ എജുക്കേഷൻ
- 97, സാറ സയ്യിദ്, മുഹമ്മദ് ഉമർ -95 ബിസിനസ് സ്റ്റഡീസ്, ക്ലെമന്റ് സാമുവൽ -95 ഇക്കണോമിക്സ്.
പന്ത്രണ്ടാം ഗ്രേഡ്, സയൻസ് സ്ട്രീമിൽ സിയ ആൻ സിജു 96.2% സ്കൂൾ ടോപ്പറായി., 95.8% നേടിയ മുനീറ മുസ്തഫ ബവാദവും 94.8% മാർക്കോടെ പവൻ കൃഷ്ണ കുമാറും രണ്ടാം സ്ഥാനത്താണ്. കൊമേഴ്സ് സ്ട്രീമിൽ ക്ലെമന്റ് സാമുവൽ 89.2% സ്കൂൾ ടോപ്പറായി.
10 ഗ്രേഡ് സബ്ജക്ട് വിഷയം ടോപ്പർമാർ: പുൽകിത് സിംഗ്ല
-മാത്തമാറ്റിക്സ് -100, ഷാരോൺ എലിസബത്ത് ഷിബു -98 ഫ്രെഞ്ച്, എന്നയ അബ്ദുൾ അസീസ് ഫാറൂഖി, പുൽകിത് സിംഗ്ല
-98 സോഷ്യൽ സ്റ്റഡീസ്, എന്നയ അബ്ദുൾ അസീസ് ഫാറൂഖി
-98 സയൻസ്, അലെസിയ ആൻ സുബിൻ -ഇംഗ്ലീഷ് 98. എന്നയ അബ്ദുൾ അസീസ് ഫാറൂഖി, ആദിത്യ അമിത് കെക്രെ, പുൽകിത് സിംഗ്ല -95 ഹിന്ദി.
10, 12: ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് മികച്ച ഫലം
മനാമ: സി.ബി.എസ്.ഇ ഗ്രേഡ് 10, 12 വിദ്യാർഥികളുടെ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഭവൻസ് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ. 79 ശതമാനം വിദ്യാർഥികളും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. വിദ്യാർഥികളുടെ പ്രകടനത്തിൽ ഡയറക്ടർമാരായ ഹിമാൻഷു വർമയും റിതു വർമയും അഭിനന്ദനമറിയിച്ചു. പ്രിൻസിപ്പൽ സജി ജേക്കബ് വിദ്യാർഥികളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
ഗ്രേഡ് 12 സ്കൂൾ ടോപ്പർമാർ: മനോജ് സുബ്രഹ്മണ്യം- 96.4 %, ഇന്ദ്രനീൽ ആർ. തെക്കേപ്പാട്ട് - 93.8%, റിധ ഷെഫി- 91.8%
ഗ്രേഡ് 12 സബ്ജക്ട് ടോപ്പർമാർ: മാത്സ് -മനോജ് സുബ്രഹ്മണ്യം- 98%, കെമിസ്ട്രി- മനോജ് സുബ്രഹ്മണ്യം- 98%, ബയോളജി- ഇന്ദ്രനീൽ ആർ. തെക്കേപ്പാട്ട്-98%, ഇംഗ്ലീഷ്- പാർവതി ബിബിൻ- 98%, സൈക്കോളജി- നിത്യ സൂസൻ ചാലി- 98%, ഫിസിക്സ്- മനോജ് സുബ്രഹ്മണ്യം- 97%, കമ്പ്യൂട്ടർ- മനോജ് സുബ്രഹ്മണ്യം, സ്വസ്തിക സരോഗി- 96%
സി.ബി.എസ്.ഇ ഗ്രേഡ് 10: സ്കൂൾ ടോപ്പർമാർ: ഡാർവിന മനോജ് അമരനാഥ് & ഷോൺ പ്രഭു- 97%, ഇഷാൻ കേദാർ പാണ്ഡെ - 96.8%, അനുഷ്ക ജയ്ദീപ് ടെയ്ഡെ, ഡാരിൽ ഷൈജു മാത്യു- 96.2%
സി.ബി.എസ്.ഇ ഗ്രേഡ് 10 സബ്ജക്ട് ടോപ്പർമാർ: മാത്സ് -ഡാർവിന മനോജ് അമർനാഥ്, ഇഷാൻ കേദാർ പാണ്ഡെ, പ്രണവ് ബോബി ശേഖർ- 100%, ഫ്രഞ്ച്- ഷോൺ പ്രഭു, ഡാരിൽ ഷൈജു മാത്യു- 100%, സയൻസ്- ഇഷാൻ കേദാർ പാണ്ഡെ- 99%, സോഷ്യൽ സയൻസ്- ഡാർവിന മനോജ്, ഷോൺ പ്രഭു, അനുഷ്ക ജയ്ദീപ് തയ്ഡെ, പൃത ചൗഹാൻ, പ്രണവ് ബോബി ശേഖർ, അസീം വർമ- 97%, ഇംഗ്ലീഷ്- ഡാർവിന മനോജ് അമർനാഥ് & പൃത ചൗഹാൻ- 97%, മാത്സ്- സാക്ഷി ലാൽ- 96%, ഹിന്ദി- അഹമ്മദ് സുഹൈൽ വാനി- 96%, സംസ്കൃതം- അമൃതവർഷിണി മുരുകൻ- 95%
12: ഏഷ്യൻ സ്കൂളിന് മികച്ച വിജയം
മനാമ: ഓൾ ഇന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ 12ാം ഗ്രേഡിൽ (AISSCE) ഏഷ്യൻ സ്കൂളിന് 100% വിജയം. 104 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ പത്തുപേർ എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡ് നേടി. സയൻസ് സ്ട്രീമിൽ 97.8 ശതമാനവും ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ 99 മാർക്കും കണക്കിൽ 96 മാർക്കും നേടിയ റിഷാൽ മുഹമ്മദ് കരുവൻതൊടികയിൽ ഒന്നാമതെത്തി.
മൊത്തം 96.8 ശതമാനം മാർക്കോടെ ശ്രവ്യ സജ്ജ, രണ്ടാം സ്ഥാനത്തെത്തി. ബിജിൻ ബിനു കെമിസ്ട്രിയിൽ 99 മാർക്ക് നേടി മൂന്നാം സ്ഥാനത്താണ്. രണ്ട് വിദ്യാർഥികൾക്ക് 100 മാർക്ക് നേടി. പ്രണത പ്രദീപ് ഇംഗ്ലീഷിലും ഫാസ് നദീം എൻജിനീയറിങ് ഗ്രാഫിക്സിലും മാർക്കറ്റിങ്ങിൽ 99, അക്കൗണ്ടൻസിയിൽ 95, സാമ്പത്തിക ശാസ്ത്രത്തിൽ 93 എന്നീ മാർക്കോടെ റയാൻ സതീഷ് നായർ കോമേഴ്സ് സ്ട്രീമിൽ ഒന്നാമതെത്തി. പൊളിറ്റിക്കൽ സയൻസിൽ 97 മാർക്കോടെയും സാമ്പത്തിക ശാസ്ത്രത്തിൽ 93 മാർക്കോടെയും ഹ്യുമാനിറ്റീസ് സ്ട്രീമിലെ മേഘന ആനന്ദ് പപ്പു ഒന്നാമതെത്തി.
പത്താം ക്ലാസ്: 100% വിജയം നേടി ഏഷ്യൻ സ്കൂൾ
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂൾ 100% വിജയം നേടി. പരീക്ഷയെഴുതിയ 267 വിദ്യാർഥികളിൽ 187 വിദ്യാർഥികൾ 75% ത്തിനു മുകളിൽ മാർക്കു നേടി. 62 വിദ്യാർഥികൾ 60%ത്തിനു മുകളിലും 70 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിലും വിജയം നേടി.
98 ശതമാനം മാർക്കോടെ ദിയ വിവേക് ആണ് സ്കൂൾ ടോപ്പർ. രണ്ടാം റാങ്കുകാരായ ശ്രീനിധി ശ്രീജുവും ലിബ സറഫ് പുലിപ്രയും 97.6 ശതമാനം മാർക്ക് നേടി.
ഇംഗ്ലീഷിൽ 97 മാർക്കോടെ ശ്രീനിധി ശ്രീജുവും മലയാളത്തിൽ 100 മാർക്കോടെ ലിബ സറഫ് പുലിപ്രയുമാണ് സബ്ജക്ട് ടോപ്പർമാർ. ആദിന്യ പത്മകുമാർ റെയ്നയും തനുഷ് ദീപക് പാട്ടീലും 97.2 ശതമാനം വീതം നേടി മൂന്നാം സ്ഥാനത്തെത്തി. തനുഷ് ദീപക് പാട്ടീലാണ് മാത്ത്സിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയത്.
ഫ്രഞ്ച്, മലയാളം ഭാഷകളിൽ 100 മാർക്ക് രണ്ട് വിദ്യാർഥികൾ നേടി. 5 വിദ്യാർഥികൾ ഗണിതശാസ്ത്രത്തിൽ 100 മാർക്ക് വീതം നേടി. ഹിന്ദിയിൽ ഒരു വിദ്യാർഥി 98ഉം സയൻസിൽ 99 മാർക്ക് വീതവും നേടി. സോഷ്യൽ സയൻസിൽ രണ്ട് വിദ്യാർഥികൾ 99 മാർക്ക് നേടി. മൊത്തത്തിൽ, ഏഴ് വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ 100 മാർക്ക് നേടിയിട്ടുണ്ട്. വിദ്യാർഥികളെയും ജീവനക്കാരെയും രക്ഷിതാക്കളെയും ചെയർപേഴ്സൻ എലിസബത്ത് ജോസഫ് അഭിനന്ദിച്ചു. ഭാവിപ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേർന്നു.
പത്താം ക്ലാസ്: ന്യൂ ഇന്ത്യൻ സ്കൂളിന് 100 ശതമാനം വിജയം
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് 100 ശതമാനം വിജയം. 193 വിദ്യാർഥികളിൽ 91 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ 167 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് നേടി. ആൽഫിയ റീജൻ വർഗീസ് 98 ശതമാനം നേടി സ്കൂൾ ടോപ്പറായി. നന്ദിനി ശ്രീദേവി കുമാരവേലും ഇഷിക രഞ്ജിത് നായരും 96.2 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തി. 96% നേടിയ ദിവ്ജോത് സിങ് ബാലാണ് മൂന്നാം സ്ഥാനം നേടിയത്.സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ, പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.
സബ്ജക്ട് ടോപ്പർമാർ: ഇംഗ്ലീഷ് (98) മുഹമ്മദ് ഇർഫാൻ നൗഫൽ, മാത്തമാറ്റിക്സ്- സ്റ്റാൻഡേർഡ് (99) ആൽഫിയ റീജൻ വർഗീസ്, മാത്തമാറ്റിക്സ്- ബേസിക് (88) ആരോൺ സണ്ണി, സമീക്ഷ ജയേന്ദ്ര വാൽതേരി, നുഹ സയിദ്. സയൻസ് (98) ദിവ്ജോത് സിങ് ബാൽ, നന്ദിനി ശ്രീദേവി കുമാരവേൽ, ഇഷിക രഞ്ജിത്ത് നായർ, ശ്രേയ സാജു. സോഷ്യൽ സയൻസ് (98) ശ്രേയ സാജു, ആൽഫിയ റീജൻ വർഗീസ്, ഫൈസ ഫൈസൽ ചുനവാല. അറബിക് (87) സഹ്റ രാധി സയീദ് അഹമ്മദ്. ഹിന്ദി (95) അണ്ണ ട്രീസ ജോ, ദിവ്ജോത് സിങ് ബാൽ. മലയാളം (99) ശ്രേയ സാജു, ദേവിക അനിൽ, ശ്രീദേവ് മാണിക്കോത്ത്. ഫ്രഞ്ച് (99) ആൽഫിയ റീജൻ വർഗീസ്, ഫൈസ ഫൈസൽ ചുനവാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

