അൽ നൂർ ഇൻറർനാഷനൽ സ്കൂളിന് നൂറുമേനി
text_fieldsമനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്കൂൾ നൂറുശതമാനം വിജയം നേടി. 97.4 ശതമാനം മാർക്കോടെ സൂഫിയ സാബിർ ഗോൽഷാനി ഒന്നാമതെത്തി. 97.2 ശതമാനം മാർക്ക് നേടിയ കല്യാണി കവിത രണ്ടാം സ്ഥാനവും 94.8 ശതമാനം മാർക്ക് നേടിയ വിവിയൻ മേഴ്സി ഷാജു, അലക്സ് മാത്യു എന്നിവർ മൂന്നാം സ്ഥാനവും നേടി. 70 ശതമാനം വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ചെയർമാൻ അലി ഹസ്സൻ അഭിനന്ദിച്ചു. മാതാപിതാക്കളും അധ്യാപകരും നൽകിയ പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദും വിദ്യാർഥികളെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ അമിൻ ഹെലെയ്വയും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.

