പഠന ബോധവത്കരണ പരിപാടികളുമായി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
text_fieldsമനാമ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നു മുതൽ നാലു വരെ വിവിധ പഠന-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ പരിപാടികളുടെ വിവരങ്ങൾ അറിയിച്ചത്.
ടീൻസ്‌പേസ് 2026 എന്ന പേരിൽ ഇന്ന് വൈകുന്നേരം നാലിന് മനാമ കെ.എം.സി.സി ഹാളിൽ കൗമാരക്കാർക്കായി പ്രത്യേക സംഗമം ഒരുക്കും. വിദ്യാർത്ഥികളുടെ കരിയർ ഡെവലപ്‌മെന്റ്, ലേണിംഗ് സ്‌കിൽ നവീകരണം, ധാർമിക ജീവിത രൂപീകരണം എന്നിവ കേന്ദ്രീകരിച്ചായിരിക്കും സെഷനുകൾ. എക്സ് ആൻഡ് വൈ ലേണിംഗ് ഫൗണ്ടറും സി.ഇ.ഒയുമായ അജ്മൽ സി., മദീന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി അജ്മൽ ഫൗസാൻ അൽഹികമി എന്നിവർക്ക് പുറമെ അദ്‌ലിയ മസ്ജിദ് ഇമാം ശൈഖ് നബീൽ ദബ്‌വാൻ, അൽ മന്നാഇ സെന്റർ പ്രബോധകരായ സയ്യിദ് മുഹമ്മദ് ഹംറാസ്, വസീം അഹ്‌മദ് അൽഹികമി, സ്വാലിഹ് അൽഹികമി എന്നിവരും പങ്കെടുക്കും.
നാളെ രാത്രി 7.30ന് ഫ്യൂച്ചർ ലൈറ്റ് 3.0 എന്ന ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ ഏഴാം തരം വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ സെറിമണിയും രക്ഷിതാക്കൾക്കായി ഓറിയന്റേഷൻ പ്രോഗ്രാമും നടക്കും. 'പേരന്റിംഗ്' വിഷയത്തിൽ അജ്മൽ സി. സംസാരിക്കും. ഒക്ടോബർ 4, ഞായർ - രാത്രി 7:30ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. കുട്ടികളുടെ മനഃശാസ്ത്രപരമായ വളർച്ചയും പുതിയ കാലഘട്ടത്തിന്റെ സാധ്യതകളും മുൻനിർത്തിയുള്ള ട്രെയിനിംഗ് സെഷന് അജ്മൽ സി. നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ വിസ്‌ഡം ബഹ്‌റൈൻ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി., വൈസ് പ്രസിഡന്റ് ഹംസ കെ. ഹമദ്, മീഡിയ സെക്രട്ടറി റഷീദ് മാഹി, എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്‌യ, അജ്മൽ സി., അജ്മൽ ഫൗസാൻ അൽഹികമി, വസീം അഹ്‌മദ് അൽഹികമി, ഡോ. ഖൈസ് ഹരീദ്, ഷംസീർ ഒ.വി. എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

