ദേശീയ ആക്ഷൻ ചാർട്ടറിന്റെ 24ാം വാർഷികം ആഘോഷിച്ച് ന്യൂ മില്ലേനിയം സ്കൂൾ
text_fieldsന്യൂമില്ലേനിയം സ്കൂൾ ബഹ്റൈൻ സംഘടിപ്പിച്ച ദേശീയ ആക്ഷൻ ചാർട്ടർ ദിനത്തിന്റെ 24ാം
വാർഷികാഘോഷം
മനാമ: രാജ്യപുരോഗതിയെയും ഐക്യത്തെയും ആദരിക്കുന്നതിന്റെ ഭാഗമായി ദേശീയ ആക്ഷൻ ചാർട്ടർ ദിനത്തിന്റെ 24ാം വാർഷികം ആഘോഷിച്ച് ന്യൂ മില്ലേനിയം സ്കൂൾ ബഹ്റൈൻ. വിദ്യാഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുമിച്ചു കൂട്ടിയായിരുന്നു പരിപാടി. രാജ്യത്തിന്റെ ജനാധിപത്യ നേട്ടങ്ങളെയും വികസനത്തെയും പ്രതിപാദിച്ച് നിരവധി പരിപാടികൾ ആഘോഷത്തിൽ സ്കൂൾ സംഘടിപ്പിച്ചു. പ്രസംഗങ്ങൾ, മുദ്രാവാക്യങ്ങൾ, ചിത്രരചന, ബുള്ളറ്റിൻ ബോർഡ് അലങ്കാരം, കവിത രചന എന്നവയിലൂടെ ചാർട്ടറിന്റെ ചരിത്രം വിശകലനം നടത്തി.
രാജ്യത്തിന്റെ മഹത്ത്വം നിലനിർത്തുന്നതിലും വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചക്കും വിജയത്തിനും നൽകുന്ന പിന്തുണക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും സ്കൂൾ പരിപാടിയിലൂടെ നന്ദി അറിയിച്ചു. 24ാമത് ദേശീയ ആക്ഷൻ ചാർട്ടർ ദിനത്തോടനുബന്ധിച്ച് ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ബഹ്റൈനിലെ നേതൃത്വത്തിനും ജനങ്ങൾക്കും ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

