Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.പി.എം കുനിങ്ങാട്...

പി.പി.എം കുനിങ്ങാട് അനുസ്​മരണം സംഘടിപ്പിച്ചു

text_fields
bookmark_border
പി.പി.എം കുനിങ്ങാട് അനുസ്​മരണം സംഘടിപ്പിച്ചു
cancel
camera_alt

കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി.പി.എം കുനിങ്ങാട് അനുസ്​മരണത്തിൽനിന്ന്

മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന പ്രസിഡൻറും സാമൂഹിക, രാഷ്​ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പി.പി.എം കുനിങ്ങാടി​ൻെറ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്​മരണം സംഘടിപ്പിച്ചു. സൂം വഴി നടന്ന ഓണ്‍ലൈന്‍ സംഗമം കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്​മാന്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ എന്നു പറഞ്ഞാൽ ഓർമയിൽ എന്നും ആദ്യം ഓടിയെത്തുന്നത് പി.പി.എം കുനിങ്ങാട് എന്ന വ്യക്തിയും ആ സ്നേഹവുമാണെന്ന് കെ.എം. ഷാജി പറഞ്ഞു. പ്രവാസത്തി​ൻെറ ഏറ്റവും ദുരിതപൂർണമായ കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണ്. കോവിഡ്കാലത്തെ കെ.എം.സി.സിയുടെ ഇടപെടലുകളെയും കെ.എം. ഷാജി പ്രശംസിച്ചു.

ലോകം മുഴുവൻ തീക്ഷ്​ണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയപ്പോഴും പതറാതെ പ്രവാസിസമൂഹം കൈവരിച്ചിട്ടുള്ള കരുത്ത് ലോകത്തിന് മുഴുവൻ മാതൃകയാണ്. കോവിഡ് ഭയാശങ്കകൾക്കിടയിലും പ്രവാസികൾ കാണിച്ച അതിജീവനത്തി​ൻെറ കരുത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടുസ മുണ്ടേരി, എസ്.വി. ജലീല്‍, സി.കെ. അബ്​ദുറഹ്​മാൻ, ടി. അന്തുമാന്‍, ആലിയ ഹമീദ് ഹാജി, അലി കൊയിലാണ്ടി, ടി.പി. മുഹമ്മദ് അലി, യൂസഫ് കൊയിലാണ്ടി, പി.പി.എ. റഹ്‌മാൻ തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഗഫൂര്‍ കയ്​പമംഗലം നന്ദിയും പറഞ്ഞു. മുസ്​തഫ കെ.പി, ഷാഫി പാറക്കട്ട, എ.പി. ഫൈസൽ, ഒ.കെ. കാസിം, എം.എ. റഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി. മൻസൂർ പി.വി. യോഗം നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#bahrain news#Remembrance
Next Story