Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീടുകളില്‍ മോഷണം:...

വീടുകളില്‍ മോഷണം: നാല് പേര്‍ പിടിയില്‍

text_fields
bookmark_border
burglary
cancel
camera_alt

representational image

മനാമ: വീടുകളില്‍നിന്നും കടകളില്‍നിന്നും മോഷണം നടത്തിയ കേസില്‍ നാലു പേരെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ്​റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. 25നും 46നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്നും മോഷ്​ടിച്ച വസ്​തുക്കളും പണവും കണ്ടെടുത്തു. വിവിധ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. പരാതി ലഭിച്ചതി​ൻെറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ 12 കളവ് കേസുകള്‍ നടത്തിയതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

വിചാരണക്കും വിധിപ്രസ്​താവത്തിനുമായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനാശാസ്യത്തിന് പ്രേരണ: 17 പേര്‍ പിടിയില്‍ മനാമ: അനാശാസ്യത്തിന് പ്രേരണ നല്‍കിയതി​ൻെറ പേരില്‍ 17 പേര്‍ പിടിയിലായതായി ക്രിമിനല്‍ ഇന്‍വെസ്​റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. 20നും 46നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇതില്‍ 15 പേര്‍ സ്ത്രീകളാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ മുന്‍കൂര്‍ അനുമതിയോടെ പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#bahrain news#Home burglary#Four arrested
Next Story