Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightകുവൈത്തിൽ 485 പേർക്ക്​...

കുവൈത്തിൽ 485 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ 485 പേർക്ക്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 152 ഇന്ത്യക്കാർ ഉൾപ്പെടെ 485 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചു. ഇതുവരെ 6289 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ബുധനാഴ്​ച 187 പേർ ഉൾപ്പെടെ 2219 പേർ രോഗമുക്​തി നേടി.

ബാക്കി 4028 പേർ ചികിത്സയിലുണ്ട്​. 88 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതുവരെ 42 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ഫർവാനിയ ഗവർണറേറ്റിൽ 126 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 70 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 106 പേർക്കും അഹ്​മദി ഗവർ​ണറേറ്റിൽ 52 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 49 പേർക്കും നിരീക്ഷണ ക്യാമ്പിലുള്ള 82 പേർക്കും വൈറസ്​ ബാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - 485 more covid 19 case in Kuwait
Next Story