Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightശൈഖ്​ ഖലീഫക്ക്​ ലോക...

ശൈഖ്​ ഖലീഫക്ക്​ ലോക നേതാക്കളുടെ യാത്രാമൊഴി

text_fields
bookmark_border
ശൈഖ്​ ഖലീഫക്ക്​ ലോക നേതാക്കളുടെ യാത്രാമൊഴി
cancel
camera_alt

ശൈഖ്​ ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ യു.എ.ഇയിലെത്തിയ​ ഒമാൻ ​സുൽത്താൻ ഹൈതം ബിൻ താരിഖ്​ യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനൊപ്പം

Listen to this Article

അബൂദബി: യു.എ.ഇയുടെ രണ്ടാം പ്രസിഡന്‍റായിരുന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്​ യാത്രമൊഴിയേകി ലോക നേതാക്കൾ. അറബ്​ രാജ്യങ്ങളിലെ ഭരണാധികാരികൾ ഉൾപെടെ യു.എ.ഇയിൽ എത്തി. നിരവധി നേതാക്കൾ അടുത്ത ദിവസങ്ങളിൽ എത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​. വിവിധ ലോകരാഷ്ട്രങ്ങൾ മൂന്ന്​ ദിവസം മുതൽ 40 ദിവസം വരെ ദുഖാചരണവും പ്രഖ്യാപിച്ചു. ​വെള്ളിയാഴ്ച രാത്രിയാണ് ശൈഖ്​ ഖലീഫയുടെ മൃതദേഹം അബൂദബി അൽ ബതീൻ ഖബർസ്ഥാനിൽ​ ഖബറടക്കിയത്​.

യു.എ.ഇയിൽ മൂന്ന്​ ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ സർക്കാർ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. അബൂദബിയിൽ ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും തുറന്നില്ല. ചൊവ്വാഴ്ച മുതലാണ്​ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. യു.എ.ഇയിലെ ഏഴ്​ എമിറേറ്റിലെയും ഭരണാധികാരികൾ അബൂദബി മുഷ്​രിഫ്​ കൊട്ടാരത്തിൽ ഒരുമിച്ച്​ ചേർന്നു.

ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഞായറാഴ്ചയും യു.എ.സ് വൈസ് പ്രസിഡൻറ് കമലാ ഹാരിസ് തിങ്കളാഴ്ചയും യു.എ.ഇയിൽ എത്തും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്നലെ യു.എ.ഇയിൽ എത്തി. യു.എൻ. ​സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​, ഇന്ത്യൻ പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ, ബ്രിട്ടനിലെ എലിസബത്​ രാജ്​ഞി, ബ്രിട്ടീഷ്​ പ്രധാനമന്ത്രി മോറിസ്​ ജോൺസൺ, ജി.സി.സി സെ​ക്രട്ടറി ജനറൽ നായിഫ്​ അൽ ഹജ്​റഫ്​, അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അഹ്​മദ്​ അബൂൽ ഗെയ്ത്​, സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​, കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ, കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇസ അൽ ഖലീഫ, ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി, പലസ്തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​, ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവൽ മാർകോൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ്​ ഉർസുല വൻഡെർ ​ലിയൺ, യൂറോപ്യൻ കൗൺസിൽ ​പ്രസിഡന്‍റ്​ ചാൾസ്​ മൈക്കൽ, ആസ്​ട്രിയൻ പ്രധാനമന്ത്രി കാൾ നെഹമ്മർ, പാകിസ്​താൻ പ്രധാനമന്ത്രി ഷഹ്​ബാസ്​ ശരീഫ്​, ഇ​​ൻഡോനേഷ്യൻ പ്രസിഡന്‍റ്​ ജോകോ വിദോദോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, സിംബാബ്​വെ പ്രസിഡന്‍റ് എമേഴ്​സൺ ഡാംബുഡ്​സോ, ​സിയേറ ലിയോൺസ്​

പ്രസിഡന്‍റ്​ ജൂലിയസ്​ മാദാ ബയോ, ബ്രസീൽ പ്രസിഡന്‍റ്​ ജയർ ബൊൾസനാരോ, അർജന്‍റീന പ്രസിഡന്‍റ്​ ആൽബർട്ടോ ഫെർണാണ്ടസ്​, യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ്​ ചെയർമാൻ റഷാദ്​ അൽ അലിമി, ഈജിപ്​ഷ്യൻ സ്രിഡന്‍റ്​ അബ്​ദൽ ഫത്താഹ്​ അൽ സീസി, ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, മൊറോക്കോ രാജാവ്​ മുഹമ്മദ്​ ആറാമൻ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്​, ഇറാഖ്​ പ്രസിഡന്‍റ്​ ബർഹം സാലിഹ്​, പ്രധാനമന്ത്രി മുസ്തഫ

അൽ ഖാദിമി, ലബനൻ പ്രസിഡന്‍റ്​ മൈക്കൽ അവോൺ, തുർക്കി പ്രസിഡന്‍റ്​ റജബ്​ തയ്യിബ്​ ഉർദുഗാൻ, സുഡാനി തോവ്​ ജനറൽ അബ്​ദൽ ഫത്താഹ്​ അൽ ബുർഹാൻ, അൽജീരിയൻ പ്രസിഡന്‍റ്​ അബ്​ദൽ മജിദ്​ ടെബ്ബൗൺസ്​, തുനീഷ്യൻ പ്രസിഡന്‍റ്​ കെയ്​സ്​ സഈദ്​ തുടങ്ങിയവർ അബൂദബി രാജകുടുംബത്തെ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh KhalifaWorld leaders
News Summary - World leaders' farewell address to Sheikh Khalifa
Next Story