Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right'വിക്രം' ബുർജ്​...

'വിക്രം' ബുർജ്​ ഖലീഫയിൽ; ഫാൻസിനെ കൈയിലെടുത്ത്​ ഉലകനായകൻ

text_fields
bookmark_border
വിക്രം ബുർജ്​ ഖലീഫയിൽ; ഫാൻസിനെ കൈയിലെടുത്ത്​ ഉലകനായകൻ
cancel
camera_alt

ദുബൈ അഡ്രസ്​ ഡൗൺ ടൗണിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന കമൽഹാസൻ -ചിത്രം: നജു വയനാട്​

Listen to this Article

ദുബൈ: ലോകേഷ്​ കനകരാജ്​ സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം 'വിക്രമിന്‍റെ' ട്രെയിലർ ബുർജ്​ ഖലീഫയിൽ. പ്രദർശനം നേരിൽ കാണാൻ കമൽഹാസനും എത്തിയതോടെ ആരാധകർ ആവേശത്തിലായി. ബുധനാഴ്ച രാത്രിയായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ ബുർജ്​ ഖലീഫയിൽ തെളിഞ്ഞത്​. വെള്ളിയാഴ്ച നടക്കുന്ന വേൾഡ്​ വൈഡ്​ റിലീസിന്‍റെ ഭാഗമായാണ്​ കമൽ ഹാസൻ ദുബൈയിൽ എത്തിയത്​.

ട്രെയിലർ കാണാൻ നിരവധി ആരാധകരാണ്​ ബുർജിന്​ താഴെ അണിനിരന്നത്​. അഡ്രസ്​ ഡൗൺ ടൗണിന്‍റെ മുകളിലെത്തിയ കമൽ ഹാസൻ ആരാധകരെ അഭിവാദ്യം ചെയ്തതോടെ അവർ ആവേശക്കൊടുമുടിയിലായി. 'വിക്രം വിക്രം' എന്ന ആർപ്പുവിളികളോടെയാണ്​ അവർ ട്രെയിലർ ഏറ്റെടുത്തത്​.

സിനിമകളുടെ നിലവാരത്തിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നും സാ​ങ്കേതിക വിദ്യയുടെ വളർച്ച അവിശ്വസനീയമാണെന്നും കമൽഹാസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 15 വർഷം മുമ്പ് സിനിമ സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒ.ടി.ടി പോലുള്ള പ്ലാറ്റ്​ഫോമുകൾ സിനിമക്ക്​ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ്​ സേതുപതി, ഫഹദ്​ ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burj KhalifaKamalhasanVikram
News Summary - ‘Vikram’ in Burj Khalifa; Ulakanayakan took the fans in hand
Next Story