വിദേശ ഉംറ തീർഥാടകർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsമക്ക: റമദാനിൽ മക്കയിലെത്തുന്ന വിദേശ ഉംറ തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീർഥാടകർ അവരുടെ രാജ്യങ്ങളിൽനിന്ന് കോവിഡ് വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് കരുതണമെന്ന് മന്ത്രാലയ വക്താവ് ഹിഷാം സഈദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിദേശ തീർഥാടകരുടെ ആരോഗ്യനില ആരോഗ്യ മന്ത്രാലയത്തിെൻറ 'തവക്കൽന'ആപുമായി ബന്ധിപ്പിക്കും. സൗദിയിൽ എത്തിയ ശേഷം മക്കയിൽ അവർക്ക് അനുവദിച്ച ഹോട്ടലുകളിൽ മൂന്ന് ദിവസം ക്വാറൻറീൻ പൂർത്തിയാക്കണം.
തീർഥാടകർ മക്കയിലെ ഇനയ (കെയർ) കേന്ദ്രങ്ങളിലൊന്നിലെത്തി തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ ആധികാരികത പരിശോധനക്കായി നൽകണം. ഇതിനു ശേഷം, കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ തീർഥാടകർക്ക് ഡിജിറ്റൽ റിസ്റ്റ് ബാൻഡുകൾ ധരിപ്പിക്കും. ഓരോരുത്തർക്കും ഉംറ നിർവഹിക്കാനുള്ള തീയതിയും സമയവും നിശ്ചയിക്കും.
ഉംറ നിർവഹിക്കാൻ അനുവദിച്ച സമയത്തിന് ആറു മണിക്കൂർ മുമ്പ് തീർഥാടകർ മക്കയിലെ ഇനയ കേന്ദ്രത്തിലെത്തണം. അൽ ശുബൈക അസംബ്ലി കേന്ദ്രത്തിലെത്തി തങ്ങളുടെ റിസ്റ്റ് ബാൻഡുകൾ പരിശോധനക്ക് നൽകണം.
തീർഥാടകരുടെ േഡറ്റയും അനുമതിയും സ്ഥിരീകരിച്ചതിനു ശേഷം ഉംറക്കായി അനുമതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

