Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഗൾഫ് മേഖലയിൽ മൂന്ന്...

ഗൾഫ് മേഖലയിൽ മൂന്ന് ദിവസങ്ങളിലെ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി

text_fields
bookmark_border
ഗൾഫ് മേഖലയിൽ മൂന്ന് ദിവസങ്ങളിലെ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി
cancel

മസ്കത്ത്: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മിഡിലീസ്റ്റ് രാജ്യങ്ങളിൽ മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ തീയതി പന്നീട് അറിയിക്കും. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ഇറാനിലെയും പരീക്ഷകളാണ് മാറ്റിയത്.

മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പട്ട അപ്ഡേറ്റുകൾക്ക് വിദ്യാർഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCBSE 12
News Summary - Three-day Class 12th CBSE exams cancelled in Gulf region
Next Story