അബൂദബി കിരീടാവകാശിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ചർച്ച നടത്തി
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ നഫ്താലി ബെന്നറ്റിനെ സ്വീകരിക്കുന്നു
അബൂദബി: യു.എ.ഇയിൽ ആദ്യമായി സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും മേഖലയിലെ സുരക്ഷ പ്രശ്നങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
ഭക്ഷ്യ സുരക്ഷ, കാർഷികം, പുനരുജ്ജീവിപ്പിക്കാവുന്ന ഊർജം, സാങ്കേതിക മേഖല, ആരോഗ്യം, സാമ്പത്തികം, വ്യാപാരം എന്നീ മേഖലകളിലെ നിക്ഷേപം സംബന്ധിച്ച് വിലയിരുത്തുകയും നിക്ഷേപം വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പരസ്പര ബഹുമാനം, സഹകരണം, സഹവർത്തിത്വം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന തത്വങ്ങളിൽ അധിഷ്ഠിതമാണ് യു.എ.ഇയുടെ വിദേശബന്ധങ്ങളെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്നും ൈശഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
പരിധികളില്ലാത്ത വ്യാപാര ബന്ധമാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ളതെന്ന് ബെന്നറ്റ് പറഞ്ഞു. അനന്തമായ വ്യാപാര സാധ്യതകളാണ് ഈ സഹകരണത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്.
ഇരുരാജ്യങ്ങൾക്കും മാത്രമല്ല, നിരവധി രാജ്യങ്ങൾക്ക് ഇതിെൻറ ഗുണമുണ്ടാകും. എണ്ണ ഇതര മേഖലയിൽ ഒരു വർഷത്തിനിടെ 700 ദശലക്ഷം ഡോളറിെൻറ വ്യാപാരമാണ് നടന്നത്. സാങ്കേതിക മേഖല, നിർമിത ബുദ്ധി, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം, ഊർജം എന്നീ മേഖലകളിലായി 60 സുപ്രധാന കരാറുകൾ ഒപ്പുവെച്ചു. മേഖലയിൽ സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിനുള്ള ഘടകമാണ് ഈ സഹകരണം. എക്സ്പോയിലെ ഇസ്രായേലി പവലിയൻ ഏവരെയും ആഷർഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഞായറാഴ്ച രാത്രിയാണ് ബെന്നറ്റ് അബൂദബിയിൽവിമാനമിറങ്ങിയത്. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് വിമാനത്താവളത്തിലെത്തി ബെന്നറ്റിനെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

