Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഒമാനിലേക്കുപോയ...

ഒമാനിലേക്കുപോയ മലയാളികളുടെ കാർ കത്തിനശിച്ചു

text_fields
bookmark_border
ഒമാനിലേക്കുപോയ മലയാളികളുടെ കാർ കത്തിനശിച്ചു
cancel

ഷാ​ര്‍ജ: പെ​രു​ന്നാ​ൾ ത​ലേ​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന മ​ല​യാ​ളി സം​ഘ​ത്തി​ന്‍റെ കാ​റി​ന്​ യാ​ത്ര​ക്കി​ടെ തീ​പി​ടി​ച്ചു. ഷാ​ര്‍ജ പ​ള്ളി​യു​ടെ എ​തി​ര്‍ വ​ശ​ത്ത് മ​ലീ​ഹാ റോ​ഡി​ലാ​ണ്​ സം​ഭ​വം.വ​ട​ക​ര വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി സി.​കെ. ഫ​ഹ​ദും ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ​ഹ​ദാ​യി​രു​ന്നു കാ​ർ ഡ്രൈ​വ്​ ചെ​യ്തി​രു​ന്ന​ത്. കാ​റി​ന്റെ വേ​ഗ​ത കു​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട ഇ​ദ്ദേ​ഹം വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക്​ മാ​റ്റി​നി​ർ​ത്തി യ​ന്ത്ര​ഭാ​ഗം തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ തീ​പി​ടി​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്.

ഉ​ട​ന്‍ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി കാ​റി​ല്‍ നി​ന്നും മൂ​വ​രും ഇ​റ​ങ്ങി​യ​തി​നാ​ല്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ​ഹ​ദി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് വ​ൻ അ​പ​ക​ടം വ​ഴി​മാ​റി​യ​ത്. മൂ​വ​രും ഇ​റ​ങ്ങി മി​നി​റ്റു​ക​ള്‍ക്ക​കം കാ​ര്‍ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ര്‍ന്നു. ക​ച്ച​വ​ട ആ​വ​ശ്യാ​ര്‍ഥം ഒ​മാ​നി​ല്‍നി​ന്നും ദു​ബൈ​യി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു മൂ​ന്നു​പേ​ര്‍ അ​ട​ങ്ങു​ന്ന മ​ല​യാ​ളി​ക​ളാ​യ യാ​ത്രാ​സം​ഘം. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

സി​യൂ​ഹ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കീ​ട്ടോ​ടെ ഒ​മാ​നി​ല്‍ നി​ന്നും വ​ന്ന സു​ഹൃ​ത്തി​ന്റെ കാ​റി​ല്‍ സം​ഘം തി​രി​ച്ചു​പോ​യി. ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക്കാ​യു​ള്ള രേ​ഖ​ക​ള്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് ശേ​ഷം ന​ല്‍കാ​മെ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fireuae
News Summary - The car of the Malayalees who went to Oman was burnt
Next Story