വിദേശപഠനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഉപരി പഠനത്തിനായി മക്കളെ ചേർക്കേണ്ട കോളജുകൾ രക്ഷിതാക്കൾ അന്വേഷിക്കുന്ന സമയമാണിപ്പോൾ. ബഹ്റൈനിൽതന്നെ ഡിഗ്രി വിദ്യാഭ്യാസം തുടരാൻ ചിലർ തീരുമാനിക്കുമ്പോൾ ചിലർ നാട്ടിലേക്കയക്കാൻ തീരുമാനിക്കുന്നു. എന്നാൽ, ചിലർക്ക് താല്പര്യം മക്കളെ വിദേശത്തേക്കയച്ചു പഠിപ്പിക്കാനായിരിക്കും.
എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും മക്കൾ ഏറ്റവും മികച്ച രീതിയിൽ വിദ്യാഭ്യാസം നേടണമെന്ന് വിചാരിക്കുന്നവരാണ് മിക്ക മലയാളികളും. ഇത് ശ്ലാഘനീയമായ കാര്യം തന്നെ. എന്നിരുന്നാലും മക്കളുടെ ഉപരിപഠനത്തിനായുള്ള കോളജ് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് ആവശ്യമാണ്.
സുജ ജെ.പി. മേനോൻ ഡയറക്ടർ, യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ
സ്ഥലം, കോളജ്-വിദേശ നാടുകളിൽ അനവധി നല്ല കോളജുകളുണ്ട്. യു.എസ്.എ, യു.കെ, ജർമനി, ആസ്ട്രേലിയ എല്ലാം ഉപരിപഠനത്തിനു നല്ല സ്ഥലങ്ങളാണ്. എന്നാൽ, വിദേശത്തായത് കൊണ്ടുമാത്രം എല്ലാ കോളജുകളും നല്ലതാവണമെന്നില്ല. അതത് നാടുകളിൽ നിങ്ങൾ ചേർക്കാൻ ഉദ്ദേശിക്കുന്ന കോളജിന്റെ റാങ്കിങ്, അക്രെഡിറ്റേഷൻസ് എന്നിവ അന്വേഷിക്കുക. ഭാരതവുമായി നല്ല നയതന്ത്ര ബന്ധം ഇല്ലാത്ത സ്ഥലത്തേക്ക് അയക്കാതിരിക്കുക. അവിടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രശ്നങ്ങളുണ്ടായാൽ ഭാരത സർക്കാറിന് ഇടപെടാൻ സാധിക്കുന്ന നാടായിരിക്കണം.
പഠനശേഷമുള്ള ജോലിസാധ്യതകളെ പറ്റി അന്വേഷിക്കുക. പ്രത്യേകിച്ച് പ്രഫഷനൽ കോഴ്സുകൾ ആണെങ്കിൽ നല്ല കോളജിൽ നിന്ന് പഠിച്ചിറങ്ങിയാലേ നല്ല ജോലി ലഭിക്കാനുള്ള സാധ്യതയുള്ളു.
വിദേശത്തേക്കയക്കുന്നതിന്റെ ഗുണങ്ങൾ
വിദേശനാടുകളിൽ അനവധി നല്ല കോളജുകളുണ്ട്. ഇത്രയും കാലം പഠിച്ചതിൽനിന്നും വ്യത്യസ്തമായി വേറൊരു നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് പഠിക്കാൻ കുട്ടികൾക്ക് അവസരം കിട്ടുകയാണ്. ഇത് അവരിലെ ക്രിയത്മകതയെയും, ഏത് പരിതസ്ഥിതികളോടും ഇണങ്ങി ച്ചേരാനുള്ള കഴിവുകളെയും പരിപോഷിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന് ഉപരിയായി കുട്ടികൾക്ക് അന്താരാഷ്ട്ര തലത്തിൽ പല നാടുകളിൽനിന്ന് വന്നവരുമായി സമ്പർക്കത്തിനുള്ള അവസരം ലഭിക്കുകയാണ്. വ്യത്യസ്തമായ സംസ്കാരങ്ങളിൽനിന്ന് വന്നവരുമായി മൂന്നിലധികം വർഷങ്ങളാണ് അവർ ചെലവഴിക്കാൻ പോകുന്നത്. ഇത് വ്യക്തിജീവിതത്തിൽ സങ്കീർണമായ പല സന്ദർഭങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നു. അതു മാത്രമല്ല, വിവിധ നാടുകളിലെ ജോലി സാധ്യതകളെപ്പറ്റി അറിയാനും വിശകലനം ചെയ്യാനും അവർക്ക് സാധിക്കുന്നു.
വിദേശത്തേക്കയക്കുന്നതിന്റെ ദോഷങ്ങൾ
കുട്ടികളെ വളരെയധികം സംരക്ഷിച്ച് വളർത്തുന്നതാണ് മലയാളികളുടെ രീതി. ഇതിൽനിന്ന് വ്യത്യസ്തമായി പെട്ടെന്നു മറ്റൊരു നാട്ടിൽ പോയി സ്വാതന്ത്ര്യം കിട്ടിക്കഴിയുമ്പോൾ കുട്ടികൾ പല അബദ്ധങ്ങളിലുംചെന്ന് ചാടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പൂർണ സ്വാതന്ത്ര്യത്തിൽ വളർന്ന മറ്റു സംസ്കാരത്തിലെ കുട്ടികളുമായി ഇടപഴകുമ്പോൾ വഴിതെറ്റിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ, ഉറച്ച മൂല്യബോധമുള്ള കുട്ടികൾ വഴിതെറ്റി പോകുകയില്ല.
മുടക്കുന്ന പണത്തിനനുസരിച്ചുള്ള ജോലിസാധ്യതകൾ ഇല്ലെങ്കിൽ വലിയ കടക്കെണിയിൽ ചെന്ന് പെട്ടേക്കാം. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തി, മക്കളുടെ വ്യക്തിത്വത്തെകൂടി കണക്കിലെടുത്ത് അവർക്കനുയോജ്യമായ കോഴ്സുകൾക്ക് വിദേശത്തെ കോളജുകളിൽ ഉപരിപഠനത്തിനായി ചേർക്കാവുന്നതാണ്.ബഹ്റൈനിലെയും വിദേശത്തെയും ഉപരിപഠനത്തെ സംബന്ധിച്ച എല്ലാ സംശയനിവാരണത്തിനും യൂനിഗ്രാഡ് എജുക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. യൂനിഗ്രാഡിൽ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ. ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്കുള്ള ഈ അധ്യയനവർഷത്തെ യൂനിവേഴ്സിറ്റി അഡ്മിഷൻസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
യൂനിഗ്രാഡുമായി ബന്ധപ്പെടേണ്ട നമ്പറുകൾ- 33537275, 32332709
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

