Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightയു.എ.ഇയിൽ നിന്നുള്ള...

യു.എ.ഇയിൽ നിന്നുള്ള കപ്പൽ അപകടത്തിൽപ്പെട്ടു; 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ്​ ഗാർഡ്​ രക്ഷിച്ചു

text_fields
bookmark_border
യു.എ.ഇയിൽ നിന്നുള്ള കപ്പൽ അപകടത്തിൽപ്പെട്ടു; 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ്​ ഗാർഡ്​ രക്ഷിച്ചു
cancel
camera_alt

അറബിക്കടലിൽ അപകടത്തിൽപ്പെട്ട യു.എ.ഇയിൽ നിന്നുള്ള എം.ടി ഗ്ലോബൽ കിങ്​ എന്ന ചരക്കുകപ്പൽ

ദുബൈ: ഗുജറാത്ത്​ തീരത്തിനടുത്ത്​ അറബിക്കടലിൽ മുങ്ങിത്താഴുകയായിരുന്ന യു.എ.ഇയിൽ നിന്നുള്ള കപ്പലിലെ 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ്​ ഗാർഡ്​ രക്ഷിച്ചു. ഖോർഫക്കാനിൽനിന്ന്​ കർണാടകയിലെ കർവാറിലേക്ക്​ പോകുകയായിരുന്ന എം.ടി ഗ്ലോബൽ കിങ്​ എന്ന ചരക്കുകപ്പലാണ്​ പോർബന്ദർ തീരത്തുനിന്ന്​ 93 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടത്​. 118 മീറ്റർ നീളമുള്ള കപ്പലിൽ വെള്ളം കയറി മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കെ, ജീവനക്കാർ അപായമണി മുഴക്കുകയും ഇന്ത്യൻ കോസ്റ്റ്​ ഗാർഡിന്‍റെ രണ്ട്​ ഹെലികോപ്​റ്ററുകൾ രക്ഷാപ്രവർത്തനത്തിന്​ എത്തുകയുമായിരുന്നു. അപകടകാരണം വ്യക്​തമായിട്ടില്ല.

6000 ടൺ ബിറ്റുമിനുമായി പോകുകയായിരുന്ന കപ്പലിൽ 20 ഇന്ത്യക്കാരും ഒരു പാകിസ്താനിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ്​ ഉണ്ടായിരുന്നത്​. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന്​ കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു. കപ്പൽ മുങ്ങിത്താഴുന്നത് തടയാൻ ശ്രമം നടക്കുന്നു​ണ്ടോയെന്ന്​ വ്യക്​തമല്ല. യു.എ.ഇയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലേക്ക്​ പതിവായി ചരക്ക്​ കൊണ്ടുപോകുന്ന കപ്പലിൽ പാനമയുടെ പതാകയാണ്​ ഉള്ളതെന്ന്​ ടാങ്കർ ട്രാക്കിങ്​ വെബ്​സൈറ്റുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue operationindian coast guardUAE
News Summary - Ship from UAE, 22 crew members were rescued by the Indian Coast Guard
Next Story