Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightപൊതുജനാരോഗ്യ...

പൊതുജനാരോഗ്യ സുരക്ഷയിൽ​ ഉൗന്നി​ സൗദിയുടെ പുതിയ ബജറ്റ്​

text_fields
bookmark_border
പൊതുജനാരോഗ്യ സുരക്ഷയിൽ​ ഉൗന്നി​ സൗദിയുടെ പുതിയ ബജറ്റ്​
cancel
camera_alt

സൽമാൻ രാജാവ്​ ചൊവ്വാഴ്​ച രാത്രിയിൽ ചേർന്ന സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

ജിദ്ദ: രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിനും കോവിഡിനെ തുടർന്നുണ്ടായ​ സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കലിനും മുൻഗണന നൽകി സൗദി അറേബ്യയുടെ പുതിയ ബജറ്റ്​.​ 849 ശതകോടി റിയാൽ വരവും 990 ശതകോടി റിയാൽ ചെലവും 141 ശതകോടി റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന 2021 സാമ്പത്തിക വർഷത്തെ ബജറ്റിന്​ സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചൊവ്വാഴ്​ച രാത്രി ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ദൈവത്തി​െൻറ സഹായത്തോടെ രാജ്യത്തി​െൻറ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തന പദ്ധതികൾക്ക്​ ഉറച്ച ​പിന്തുണ നൽകുന്ന ബജറ്റാണ്​ പ്രഖ്യാപിക്കുന്നതെന്ന്​ രാജാവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ആഗോള സമ്പദ്​ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച കോവിഡ്​ എന്ന മഹാമാരിയിലൂടെയാണ്​ ലോകം കടന്നുപോയതെന്ന്​ രാജാവ്​ തുടർന്നു പറഞ്ഞു. കോവിഡിനെതിരെ അസാധാരണമായ പ്രതിരോധ നടപടികൾ നാം സ്വീകരിച്ചു.

കോവിഡ്​ ബാധിച്ച എല്ലാ പൗരന്മാർക്കും വിദേശികൾക്കും നിയമലംഘകരായി രാജ്യത്ത്​ കഴിയുന്നവർക്കും സൗജന്യ ചികിത്സ നൽകാൻ നമുക്ക്​ കഴിഞ്ഞു. പൊതു, സ്വകാര്യ ​ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ ജോലിക്കാരിൽ കോവിഡ്​ മൂലം മരിച്ചവരുടെ ആശ്രിതർക്ക്​ അഞ്ച്​ ലക്ഷം റിയാൽ നൽകാൻ തീരുമാനിച്ചു. ആഗോള സംഭവവികാസങ്ങളും അവസ്ഥകളും പ്രതിഫലിക്കുന്ന ലോകത്തി​െൻറ ഒരു ഭാഗം തന്നെയാണ്​​ സൗദി അറേബ്യയും. അതിനാൽ പൊതുധന കാര്യത്തിലും സമ്പദ് ​വ്യവസ്ഥയിലുമുണ്ടായ പ്രതിസന്ധിയിൽ നിന്ന്​ സൗദിക്കും വിടുതലുണ്ടായില്ല.

പ്ര​ാദേശിക സാമ്പത്തിക പ്രവർത്തനങ്ങളെ കോവിഡ്​ ബാധിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ പ്രതികൂല ഫലങ്ങളും എണ്ണ വിലയിൽ കുത്തനെ ഇടിവുണ്ടായതും സാമ്പത്തിക മേഖലയെ ബാധിച്ചുവെന്നും സൽമാൻ രാജാവ്​ പറഞ്ഞു. ലോക ചരിത്രത്തിൽ ഇൗ വർഷം ഏറെ പ്രയാസം നിറഞ്ഞതാണ്​. നാം കൈകൊണ്ട ആരോഗ്യ മുൻകരുതൽ നടപടികളും സാമ്പത്തിക സംരംഭങ്ങളും പരിഷ്​കാരങ്ങളും മൂലം സാമ്പത്തിക പ്രതിസന്ധിയെ ലഘൂകരിക്കാൻ രാജ്യത്തിന്​ സാധിച്ചു. ഇതെല്ലാം ദൈവത്തി​െൻറ കൃപയാലാണ്​. അതോടൊപ്പം രാജ്യ നിവാസികളുടെ പരസ്​പരം സഹകരിച്ചുള്ള പ്രവർത്തനങ്ങളും സഹായമായിട്ടുണ്ട്​. മഹാമാരിയെ നേരിടുന്നതിലും അതി​െൻറ ഭാരങ്ങൾ വഹിക്കുന്നതിലും നന്നായി പങ്കുവഹിച്ചവർക്ക്​ ഇൗ സന്ദർഭത്തിൽ നന്ദി രേഖപ്പെടുത്തുന്നു​.

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും സ്വകാര്യമേഖലയെ പിന്തുണക്കുന്നതിനും പൗരന്മാരുടെ ജോലി സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ തുടരും. ഭവന പദ്ധതികൾ, ​പൗരന്മാർക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന വികസന പദ്ധതികൾ എന്നിവ നടപ്പാക്കും. അതോടൊപ്പം ഗവൺമെൻറ്​ ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കും. സാമൂഹിക പരിരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അഴിമതി ഇല്ലാതാക്കും. ബജറ്റ്​ പദ്ധതികളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുന്നതിനും ഉൗന്നൽ നൽകുമെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial crisisbudget2021Public Healthsaudi arabia
Next Story