Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഭൂചലനം; കിഴക്കൻ പ്രവിശ്യയിൽ 4.3 തീവ്രതയിൽ ഭൂമികുലുക്കം

text_fields
bookmark_border
സൗദിയിൽ ഭൂചലനം; കിഴക്കൻ പ്രവിശ്യയിൽ 4.3 തീവ്രതയിൽ ഭൂമികുലുക്കം
cancel
Listen to this Article

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവപ്പെട്ടതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വ്യക്തമാക്കി. സൗദി ജിയോളജിക്കൽ സർവേയുടെ നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കി​െൻറ സ്​റ്റേഷനുകളിൽ ബുധനാഴ്ച രാവിലെ 01:11:23-നാണ് കിഴക്കൻ പ്രവിശ്യയിൽ ഭൂകമ്പം രേഖപ്പെടുത്തിയത്.

അൽഅഹ്സ ഗവർണ​റേറ്റിലെ ഹറദ്ൽനിന്ന് ഏകദേശം ഒമ്പത്​ കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയതായും ജിയോളജിക്കൽ സർവേ അറിയിച്ചു.

വിവിധ മേഖലകളിൽ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ആർക്കും പരിക്കോ, നാശനഷ്ടങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia hit by 4.3-magnitude earthquake, region records fourth tremor in 2025
Next Story