വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് റാക് ഭരണാധിപന്‍
text_fieldsറാസല്‍ഖൈമ: സ്കൂള്‍ സന്ദര്‍ശനത്തില്‍ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. ബുധനാഴ്ച് റാക് അക്കാദമി അല്‍ ഹംറ കാമ്പസിലായിരുന്നു ശൈഖ് സഊദിന്‍റെ സന്ദര്‍ശനം. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ ശ്രവിച്ചും ആഗ്രഹങ്ങളും പഠനാനുഭവങ്ങളും ചോദിച്ചറിഞ്ഞും അവരില്‍ ഒരാളായി മാറി ഏറെ സമയം ചെലവഴിച്ചാണ് ഭരണാധിപന്‍ സ്കൂളില്‍ നിന്ന് മടങ്ങിയത്. റാസല്‍ഖൈമയുടെ വിദ്യാഭ്യാസ രംഗം വികസിപ്പിക്കുന്നതിനുള്ള ശൈഖ് സഊദിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു സ്കൂള്‍ സന്ദര്‍ശനം.
വിദ്യാര്‍ഥികളെ കാണാനായതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം അവരുടെ ഉല്‍സാഹവും കൗതുകവും ഭാവിയോടുള്ള പ്രത്യാശയും എടുത്തുപറഞ്ഞു. പഠനത്തോടുള്ള അവരുടെ ആവേശം പുരോഗമനപരവും വിജ്ഞാനാധിഷ്ഠിതവുമായ സമൂഹ സൃഷ്ടിപ്പിന് വേണ്ടിയുള്ള ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സൂചിപ്പിച്ച ശൈഖ് സഊദ് അധ്യാപകരുടെ സമര്‍പ്പണത്തെ പ്രശംസിച്ചു. സുരക്ഷിതമായ പഠനാന്തരീക്ഷം വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്താനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സഹായിക്കും. വിദ്യാഭ്യാസത്തിലുള്ള നിക്ഷേപം പ്രധാന മുന്‍ഗണനയാണെന്നും വിദ്യാര്‍ഥികള്‍ ഭാവി പുരോഗതിയുടെ അടിത്തറയെന്നും ചൂണ്ടിക്കാട്ടിയ ശൈഖ് സഊദ് യുവാക്കളെ ശക്തിപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത് സുസ്ഥിര വികസനത്തിനും ആഗോള നിലപാടുകളെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായകമാണെന്നും ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

