ഖത്തർ ബജറ്റ്: മൂന്നാം പാദം 90 കോടി മിച്ചം
text_fieldsദോഹ: ഈ വർഷത്തെ മൂന്നാം പാദത്തിലെ ബജറ്റ് റിപ്പോർട്ട് പുറത്തുവിട്ട് ഖത്തർ ധനകാര്യ മന്ത്രാലയം. 0.9 ബില്യൺ റിയാലിെൻറ മിച്ചം മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയതായി ധനകാര്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, എണ്ണയിതര സ്രോതസ്സുകളില്‍നിന്നുള്ള വരുമാനം കുറഞ്ഞു. 47 ബില്യണ്‍ റിയാലിെൻറ മൊത്ത വരുമാനമാണ് മൂന്നാം പാദത്തിലുണ്ടായത്. ഉയര്‍ന്ന എണ്ണവിലയാണ് വരുമാനവര്‍ധനയുടെ പ്രധാന കാരണം. 46.1 ബില്യണ്‍ റിയാലാണ് ഈ പാദത്തിലെ മൊത്തം െചലവ്. രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും െചലവിലും കുറവാണുണ്ടായത്. എണ്ണയിതര സ്രോതസ്സുകളില്‍നിന്നുള്ള വരുമാനത്തിലും മൂന്നാം പാദം കുറവ് രേഖപ്പെടുത്തി.
മൊത്തം 2.9 ബില്യണ്‍ റിയാലിെൻറ പുതിയ വികസന പദ്ധതികളാണ് മൂന്നാം പാദത്തില്‍ അംഗീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നിർമാണം എന്നിവക്കായി 2.26 ബില്യണ്‍ റിയാല്‍ െചലവഴിച്ചു. മാലിന്യ നിർമാജനത്തിന് 166.9 മില്യണ്‍, പാര്‍ക്കുകളും ഹരിതാഭമേഖലകളും നിർമിക്കുന്നതിനും 1.71 മില്യണ്‍ റിയാലും െചലവഴിച്ചു. ഭക്ഷ്യസുരക്ഷ പദ്ധതി, പഴയ തുറമുഖ നവീകരണം, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാം സര്‍വിസ് തുടങ്ങി പദ്ധതികളാണ് ഈ വര്‍ഷം ഇനി പൂര്‍ത്തിയാകാനുള്ളത്. 2022 ലോകകപ്പിനുള്ള സ്റ്റേഡിയം നിർമാണം ഇതിനകം പൂര്‍ത്തിയായി.
അതേസമയം, രാജ്യത്തിെൻറ പൊതുകടം 3.3 ശതമാനമായി ഉയര്‍ന്നതായും മൂന്നാം പാദ ബജറ്റ് വ്യക്തമാക്കുന്നു. മൊത്തം 383 ബില്യണ്‍ ഖത്തര്‍ റിയാലാണ് രാജ്യത്തിെൻറ കടം. ആഭ്യന്തരവും പുറത്തുള്ളതുമായ കടങ്ങളില്‍ പ്രധാനമായും ബോണ്ടുകളും ലോണുകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.