Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightവളർത്തുനായ്ക്കളുടെ...

വളർത്തുനായ്ക്കളുടെ ആക്രമണം: ഉടമകൾ ജാഗ്രത കാണിക്കണം

text_fields
bookmark_border
വളർത്തുനായ്ക്കളുടെ ആക്രമണം: ഉടമകൾ ജാഗ്രത കാണിക്കണം
cancel

ദു​ബൈ: വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ഓ​രോ മാ​സ​വും നി​ര​വ​ധി പേ​ർ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശ്ര​ദ്ധ​വേ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന​ത്.

രാ​ജ്യ​ത്ത്​ 17 ആ​ശു​പ​ത്രി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ പ​ങ്കു​വെ​ച്ച റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ഓ​രോ മാ​സ​വും 50 മു​ത​ൽ 70 വ​രെ ആ​ളു​ക​ൾ വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​തേ​ടു​ന്നു​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ ക​ണ​ക്കും ഒ​രു​മി​ച്ചു വ​രു​മ്പോ​ൾ ഇ​ത്​ വ​ലി​യ എ​ണ്ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ്​ നാ​യ്ക്ക​ൾ ചു​റ്റു​മു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഉ​ട​മ​ക​ളു​ടെ അ​ശ്ര​ദ്ധ​മൂ​ലം നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. ഇ​ത്ത​ര​ത്തി​ൽ ദു​ബൈ കോ​ട​തി പ​രി​ഗ​ണി​ച്ച ഒ​രു കേ​സി​ൽ ഉ​ട​മ​​യാ​യ ചൈ​നീ​സ്​ ബി​സി​ന​സു​കാ​ര​നെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കേ​സ്​ പ​രി​ഗ​ണി​ച്ച കോ​ട​തി ഉ​ട​മ​യു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ സം​ഭ​വ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 12കാ​ര​നാ​യ ഇ​മാ​റാ​ത്തി കു​ട്ടി​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഫു​ജൈ​റ ബീ​ച്ചി​ൽ കു​ടും​ബ​ത്തെ നാ​യ്​ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലും സ​മീ​പ​കാ​ല​ത്ത്​ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. കേ​സി​ൽ ഇ​വ​ർ​ക്ക്​ പി​ഴ ശി​ക്ഷ​യാ​ണ്​ ല​ഭി​ച്ച​ത്.

നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​സ്വ​ഭാ​വം നി​സ്സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. നാ​യ്ക്ക​ളി​ൽ അ​സ്വാ​സ്ഥ്യ​ത്തി​ന്റെ​യോ സ​മ്മ​ർ​ദ​ത്തി​ന്റെ​യോ സൂ​ച​ന​ക​ളു​ണ്ടാ​യാ​ൽ ഉ​ട​മ​ക​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. മൂ​ക്ക് അ​ല്ലെ​ങ്കി​ൽ ചു​ണ്ടു​ക​ൾ ന​ക്കു​ക, കൈ ​ഉ​യ​ർ​ത്തു​ക, അ​ല​റു​ക, ത​ല തി​രി​ക്കു​ക, വ​ള​ഞ്ഞു​കൊ​ണ്ട്​ ന​ട​ക്കു​ക എ​ന്നി​വ​യും ആ​ക്ര​മ​ണ​സ്വ​ഭാ​വ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട മു​ന്ന​റി​യി​പ്പ് അ​ട​യാ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pet DogOwnersCaution
News Summary - Pet-Dog-Attacks-Owners-Caution
Next Story