സുൽത്താൻ ചാൾസ് രാജകുമാരനുമായി ചർച്ച നടത്തി
text_fieldsസുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഇംഗ്ലണ്ടിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ക്ലാരൻസ് പാലസിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിെൻറ വശങ്ങൾ ചർച്ച ചെയ്തു. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, യു.കെയിലെ ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ഒമാനിലെ യു.കെ അംബാസഡർ ബിൽ മുറെ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം സുൽത്താൻ വിൻഡ്സർ കാസിലിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്നു.
ഒമാനും യു.കെയും തമ്മിലുള്ള വിപുലമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും സംയുക്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതും മറ്റുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.