പെട്രോള്‍ പമ്പിലെ എണ്ണച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കി
text_fieldsഉമ്മുല്‍ ഹസം പെട്രോള്‍
പമ്പിലെ എണ്ണച്ചോര്‍ച്ച നിയന്ത്രണ വിധേയമാക്കുന്നു
മനാമ: ഉമ്മുല്‍ ഹസം പെട്രോള്പമ്പിലുണ്ടായ എണ്ണച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ചോർച്ചയെത്തുടർന്ന്, ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പെട്രോള്‍ മണം വ്യാപിച്ചതിനത്തെുടര്ന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉടൻതന്നെ അധികൃതരെ വിവരം അറിയിച്ചതായി പെട്രോൾ പമ്പ് മാനേജ്മെൻറ് അറിയിച്ചു. ബാപ്കോയില്നിന്നുള്ള വിദഗ്ധരും സിവില്‍ ഡിഫന്‍സ് വിഭാഗവും സംഭവസ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.
വലിയ തീപിടിത്തവും സ്ഫോടനവും ഉണ്ടാകാമായിരുന്ന സംഭവമാണ് നടന്നതെന്നും എന്നാല്‍, വിദഗ്ധ സംഘം എത്തി കാര്യങ്ങൾ നിയന്ത്രിച്ചതിനാൽ അത്തരമൊരു അവസ്ഥയിലേക്ക് നീങ്ങിയില്ലെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

