Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightശ്രദ്ധേയമായി ദുബൈ 10X...

ശ്രദ്ധേയമായി ദുബൈ 10X പ്രോപ്പർട്ടീസ് ഇൻവെസ്റ്റർ മീറ്റ്

text_fields
bookmark_border
ശ്രദ്ധേയമായി ദുബൈ 10X പ്രോപ്പർട്ടീസ് ഇൻവെസ്റ്റർ മീറ്റ്
cancel
camera_alt

 10X പ്രോപ്പർട്ടീസ് വി.പി ജാസിം അൽ ബലൂഷി, 10X ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, ടെൻഎക്സ് സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻസ് സി.ടി.ഒ മധുകർ ഗഞ്ചി എന്നിവർ വാർത്താസമ്മേളനത്തിൽ

ദുബൈ: യു.എ.ഇയിലെ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനുമായി 10X പ്രോപ്പർട്ടീസ് സംഘടിപ്പിച്ച ‘പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റ്’ ദുബൈയിലെ അറ്റ്‌ലാന്‍റിസ് ദി പാം ഹോട്ടലിൽ സമാപിച്ചു. നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഈ ആഡംബര ഒത്തുചേരൽ, യു.എ.ഇയിലെ നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ കരുത്തേകി. ഏതുകാലത്തും ദുബൈയുടെ സജീവമായ നിക്ഷേപ അന്തരീക്ഷത്തിലുള്ള വിശ്വാസത്തിന് അടിവരയിടുന്നതായിരുന്നു മീറ്റിന്‍റെ വിജയകരമായ പരിസമാപ്തിയെന്ന് 10X ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. ശൈഖ് ജുമ ആൽ മക്തൂമിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ യാക്കൂബ് അൽ അലി ‘പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റ്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദുബൈയിലും യു.എ.ഇയിലുടനീളവും വളർന്നുവരുന്ന വിപുലമായ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായുള്ള വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പോർട്ട്‌ഫോളിയോ 10X പ്രോപ്പർട്ടീസ് വി.പി ജാസിം അൽ ബലൂഷി വേദിയിൽ അവതരിപ്പിച്ചു. വിപണിയിലെ പുതിയ അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റിയൽ എസ്റ്റേറ്റ്, നിയമം, സാങ്കേതികവിദ്യ, എ.ഐ, മീഡിയ എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള 10X ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങളും മീറ്റിൽ വിശദീകരിച്ചു. നിക്ഷേപകർക്കും ഡെവലപ്പർമാർക്കും ഭൂമി ഏറ്റെടുക്കൽ മുതൽ പ്രോജക്ട് നിർവഹണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പാക്കുന്നതാണ് 10X-ന്റെ പ്രവർത്തന രീതിയെന്ന് അധികൃതർ വ്യക്തമാക്കി.

നവീകരണത്തിലും മികച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദുബൈ എക്കാലത്തും മുൻപന്തിയിലാണെന്നും, പരിപാടിക്ക് ലഭിച്ച വലിയ സ്വീകാര്യത നിക്ഷേപകരുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്നും 10X ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗം മുഹമ്മദ് അൽ ദഹൂരി, സേഫ്റ്റി ആൻഡ് എമർജൻസി സെക്യൂരിറ്റി അസോസിയേഷൻ ചെയർമാൻ ഹൈതം മുഹമ്മദ് അൽ റയീസി, റാസൽഖൈമ റേഡിയോ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ഗാനിം മുസ്തഫ, ഓഫീസ് ഓഫ് ശൈഖ് അഹമ്മദ് ബിൻ ഉബൈദ് ആൽ മക്തൂം സി.ഇ.ഒ ഫഖർ സിദ്ദീഖി, ശൈഖ് അഹമ്മദ് ബിൻ ഉബൈദ് അൽ മക്തൂം ഗ്രൂപ് ഓഫ് കമ്പനീസ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ക്യാപ്റ്റൻ പൈലറ്റ് സമീർ അൽ ഹാഷ്മി, ഡിജിറ്റൽ മീഡിയ റിസർച്ചർ ഡോ. ഖലീഫ അൽ ഉബൈദി, അൽ മതിയ ഇൻവെസ്റ്റ്മെന്‍റ് ചെയർമാൻ ഡോ. ജുമ മദനി, ഇൻവെസ്റ്റ്മെന്‍റ് ഡയറക്ടർ ഡോ. ഹുസൈൻ യസ്ലാം ബിൻസുമദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 10X പ്രോപ്പർട്ടീസ് റീജ്യനൽ സെയിൽസ് ഡയറക്ടർ വി.എസ്. ബിജുകുമാർ, ടെൻഎക്സ് സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻസ് സി.ടി.ഒ മധുകർ ഗഞ്ചി, വൈറ്റ് എലിഫന്‍റ് മീഡിയ പ്രൊഡക്ഷൻ ക്രിയേറ്റീവ് ഹെഡ് (എ.ഐ & മീഡിയ) രാകേഷ് ഗോവിന്ദൻ, 10X അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്‍റ്സ് ഡയറക്ടർ വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയ 10X ഗ്രൂപ്പ് പ്രതിനിധികളും മീറ്റിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Notable Dubai 10X Properties Investor Meet
Next Story