ഖത്തറിന്‍റെ വനിതാരത്നങ്ങൾക്ക് ആദരം
text_fieldsദോഹ: പ്രവാസത്തിലും അതിശയങ്ങൾ കൊയ്ത്കൂട്ടിയവരാണ് ഇന്ത്യൻ വനിതകൾ. ജോലി തേടിയും കുടുംബിനികളുമായെത്തി ഖത്തറിന്‍റെ മണ്ണിൽ തലയെടുപ്പോടെ തിളങ്ങുന്ന ഇന്ത്യക്കാരായ വനിതകളെ, ലോക വനിത ദിനത്തോടനുബന്ധിച്ച് ആദരിക്കുകയാണ് 'ഗൾഫ് മാധ്യമം'. മാർച്ച് മാസത്തിലുടനീളം നീണ്ടു നിൽക്കുന്ന നടപടി ക്രമങ്ങളിലൂടെ ഖത്തറിൽ വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൊയ്ത സ്ത്രീകൾക്ക് 'ഷി അവാർഡ് 2022' പുരസ്കാരം നൽകി 'ഗൾഫ് മാധ്യമം' ആദരിക്കുന്നു.
ഗൾഫ് മാധ്യമം 'ഷി അവാർഡ് 2022'
വ്യത്യസ്തങ്ങളായ എട്ടുമേഖലകളിൽ ഖത്തറിൽ മികവു തെളിയിച്ച ഇന്ത്യൻ വനിതകൾക്കാണ് 'ഷി അവാർഡ് 2022' പുരസ്കാരം. രണ്ടു ഘട്ടങ്ങളിലായി നാമനിർദേശത്തിലൂടെയും, പിന്നെ സമൂഹ മാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്കിടയിലെ വോട്ടെടുപ്പിലൂടെയും വിജയികളെ തെരഞ്ഞെടുക്കും. ഖത്തറിൽ റസിഡന്‍റ് ആയ ഇന്ത്യൻ വനിതകളെയാണ് നിർദേശിക്കേണ്ടത്.
അവാർഡ് ഈ വിഭാഗങ്ങളിൽ
1 സാമൂഹിക സേവനം
2 മികച്ച അധ്യാപിക
3 കല-സാഹിത്യം
4 കായികതാരം
5 മികച്ച കർഷക
6 ആരോഗ്യ സേവനം
7 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
8 ബിസിനസ് സംരംഭക അവാർഡ്
തെരഞ്ഞെടുപ്പ്
രണ്ടു ഘട്ടങ്ങളിലായാണ് ഗൾഫ് മാധ്യമം 'ഷി അവാർഡ് 2022' പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ വായനക്കാർക്ക് നിശ്ചിത വിഭാഗങ്ങളിലേക്ക് അർഹരായവരെ സ്വന്തം നിലയിൽ നാമനിർദേശം ചെയ്യാവുന്നതാണ്.
ഉദാഹരണം: ബെസ്റ്റ് ടീച്ചർ അല്ലെങ്കിൽ കർഷക വിഭാഗങ്ങളിലേക്ക് ആ മേഖലയിൽ തിളങ്ങിയ ഒരാളെ ഗൾഫ് മാധ്യമം 'ഷി അവാർഡ് 2022' പുരസ്കാരത്തിന് നാമനിർദേശം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ നേട്ടങ്ങൾ വിവരിക്കുന്ന ചെറു കുറിപ്പും ഫോട്ടോയും സഹിതം മെയിൽ വഴിയോ ഫോൺ നമ്പർ വഴിയോ അറിയിക്കാവുന്നതാണ്. നിങ്ങളുടെ സൗഹൃദവൃന്ദത്തിലോ, അറിവിലോ ഉള്ള ഈ വിഭാഗക്കാരെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്യാം. ജഡ്ജിങ് കമ്മിറ്റി മൂന്നുപേരെ 'ഷി അവാർഡ് 2022' പുരസ്കാരത്തിനുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കും.
ഓരോ വിഭാഗത്തിലും ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കുന്ന മൂന്നുപേരാവും 'ഷി അവാർഡ് 2022' പുരസ്കാരത്തിനായി മത്സര രംഗത്തുണ്ടാവുക. തുടർന്ന് ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജ് വഴി ഖത്തറിലുള്ള പ്രവാസികൾക്ക് വോട്ടെടുപ്പിൽ അവാർഡ് നിർണയത്തിൽ പങ്കാളികളാവാം. എഫ്.ബി വോട്ടെടുപ്പിന്‍റെ അനുപാതവും ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനവും പ്രകാരം മാർച്ച് അവസാന വാരത്തിൽ ഖത്തറിൽ വിവിധ മേഖലകളിൽ മികവുതെളിയിച്ച വനിതകളെ 'ഷി അവാർഡ് 2022' വഴി പ്രഖ്യാപിക്കും.
നാമനിർദേശം നൽകാം
•വാട്സ്ആപ്: 50663746
•ഇ-മെയിൽ: sheqatar2022@gmail.com
•മാർച്ച് എട്ടിന് മുമ്പായി നാമനിർദേശം ചെയ്തിരിക്കണം