ദോഹയിൽ പുതിയ ബസ് സർവിസുമായി മുവാസലാത്ത്
text_fieldsദോഹ: യാത്രക്കാർക്ക് പൊതുഗതാഗത സൗകര്യം കൂടതൽ എളുപ്പമാക്കി വടക്കൻ മേഖലയിൽ പുതിയ ബസ് സർവിസ് ഇന്നു മുതൽ. ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് എക്സ്പ്രസ് റൂട്ട് ഇ 801 എന്ന പുതിയ ബസ് സർവിസ് ഞായറാഴ്ച ആരംഭിക്കും.
പരിമിതമായ സ്റ്റോപ്പുകളും ഓരോ രണ്ട് മണിക്കൂർ ഇടവേളയിൽ സർവിസും ലഭ്യമാകുന്നതിനാൽ യാത്രക്കാരുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നു.
രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ലക്ഷ്യമിട്ടാണ് എക്സ്പ്രസ് ഇ 801 സർവിസ് ആരംഭിക്കുന്നതെന്ന് പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.
ലുസൈലിനും വടക്കൻ പ്രദേശങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന താമസക്കാർക്കും തൊഴിലാളികൾക്കും സന്ദർശകർക്കും ഈ സർവിസ് കൂടതൽ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

