ഇടുക്കി മറക്കില്ല ആ രാത്രി; ഭീതിയിൽ മുങ്ങി തീരം
text_fields2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അന്ന് ആഗസ്റ്റ് 15ന് പുലർച്ചയാണ് കൃത്യമായ മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നത്. തലേന്ന് രാത്രി ജലനിരപ്പ് 139 അടി പിന്നിട്ടു. പാതിരാത്രിയോടെയാണ് തമിഴ്നാട് ഷട്ടർ തുറന്നത്. പെരിയാറിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതോടെ വള്ളക്കടവ്, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ തുടങ്ങി പെരിയാറിെൻറ തീരങ്ങളിലെല്ലാം വെള്ളംകയറി.
തോരാതെ പെയ്യുന്ന മഴക്കൊ പ്പം പെരിയാർ നദി ഇരുകരകളും കവിെഞ്ഞാഴുകിയതോടെ തീരദേശവാസികൾ ആശങ്കയുടെ മുൾമുനയിലായിരുന്ന സമയത്താണ് ജലം തുറന്നുവിട്ടത്.
ചപ്പാത്ത് പാലത്തിന് മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതോടെ മുല്ലപ്പെരിയാർ താഴ്വാരത്തെ ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവ് ഗ്രാമം ഒറ്റപ്പെട്ടു. വള്ളക്കടവ്, കുരിശുംമൂട്, ചപ്പാത്ത്, കറുപ്പുപാലം, ഇഞ്ചിക്കാട് ആറ്റോരം, പെരിയാർ വികാസ് നഗർ, അയ്യപ്പൻകോവിൽ, പശുമല പെരിയാർ വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, കീരിക്കര, അയ്യപ്പൻകോവിൽ എന്നീ പ്രദേശങ്ങളിൽ തിരദേശത്ത് താമസിക്കുന്നവരെ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പ്രതീക്ഷിച്ചതിലും അധികജലം പെരിയാർ നദിയിലൂടെ ഒഴുകിയെത്തിയതാണ് ദുരിതം വിതച്ചത്. മിക്ക വിടുകൾക്കുള്ളിലും വെള്ളംകയറി കൃഷിയിടങ്ങൾ ഒലിച്ചുപോയി. കോഴി, താറാവ് തുടങ്ങിയവ ചത്തൊടുങ്ങുകയും ചിലത് ഒഴുകിപ്പോവുകയും ചെയ്തു. പെരിയാർ നദിയിലും ഒഴുക്ക് വർധിച്ചതോടെ കക്കികവല, നെല്ലിമല എന്നിവിടങ്ങിൽ റോഡിൽ വലിയ അളവിലാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടത്. നെല്ലിമല ജങ്ഷൻ മുതൽ പെരിയാർ ടൗൺ പെട്രോൾ ബങ്ക് ജങ്ഷൻ വരെ രണ്ട് കിലോമീറ്ററോളം ദൂരം റോഡ് വെള്ളത്തിനടിയിലായി. ദേശീയപാതയിലൂടെ ഗതാഗതം സ്തംഭിച്ചതിനാൽ വണ്ടിപ്പെരിയാർ മ്ലാമല ചെങ്കര വഴിയും ചെങ്കര ചപ്പാത്ത് ഏലപ്പാറ വഴിയുമാണ് വാഹനങ്ങൾ കടന്നുപോയത്. ചെങ്കര ശാന്തിപ്പാലത്തിനു മുകളിലൂടെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതിനാൽ ഗതാഗതവും അന്ന് പൂർണമായും നിരോധിച്ചിരുന്നു.
'ഞങ്ങളുടെ മനസ്സ് മരവിച്ചു, ഇനിയും സഹിക്കാനാവില്ല'
'അന്ന് ആദ്യം വെള്ളംകയറിയ വീടുകളിലൊന്ന് എേൻറതായിരുന്നു. വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കം വെള്ളത്തിൽ മുങ്ങി. ക്യാമ്പിലും ബന്ധുവീട്ടിലുമായിട്ടായിരുന്നു താമസം'.
2018ലെ പ്രളയസാഹചര്യത്തിൽ മുല്ലെപ്പരിയാർ കൂടി തുറന്നതോടെയുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് വണ്ടിപ്പെരിയാർ ചപ്പാത്തിൽ താമസിക്കുന്ന പുത്തൻ പുരക്കൽ സെബാസ്റ്റ്യെൻറ വാക്കുകളാണിത്. െപരിയാറിലടക്കം ജല നിരപ്പ് ഉയർന്ന് നിൽക്കുേമ്പാഴാണ് മുല്ലപ്പെരിയാർ കൂടി തുറക്കുന്നത്. ഈസമയം വണ്ടിപ്പെരിയാർ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതോടെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. വള്ളക്കടവ്, പമ്പ-പെരിയാർ റോഡിനിരുവശവും വെള്ളത്തിലായതോടെ ഇരു കരകളിലുമുള്ളവർ ക്യാമ്പുകളിലടക്കം അഭയംതേടി.
വണ്ടിപ്പെരിയാർ ചപ്പാത്തിെൻറ നേരെ എതിർവശത്താണ് വീടിരിക്കുന്നത്. ഇത്തവണ പെരിയാറിൽ വെള്ളംകുറഞ്ഞ് നിൽക്കുന്നതിനാൽ ആശങ്ക ഒട്ടുമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു കുഴപ്പവും കൂടാതെ പെരിയാറിലൂടെ മുല്ലപ്പെരിയാർ ജലം ഒഴുകിയത്. മഴ ശക്തമാകുന്നതോടെ എല്ലായ്പ്പോഴും കേൾക്കുന്നതാണ് മുല്ലപ്പെരിയാർ ആശങ്ക. തീരവാസികളുടെ ആശങ്കയും എല്ലായ്പ്പോഴും പങ്കുവെക്കുന്നതാണ്. കൂലിപ്പണിക്കാരും കർഷകരുമാണ് ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും. വന്യമൃഗശല്യം മൂലം കൃഷിചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് തുടർച്ചയായ വെള്ളപ്പൊക്ക ഭീഷണി. സ്ഥലം വിറ്റിട്ടുപോകാമെന്ന് വെച്ചാൽ അതും നടക്കില്ല. ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ആശങ്ക പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും നിരാശ ഉണ്ടാക്കുന്നുണ്ട്. മനസ്സ് മരവിച്ചപോലെയാണ് ഇവിടുത്തുകാരെന്നും സെബാസ്റ്റ്യൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

