Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightചൂഷകരായ റിക്രൂട്ടിങ്​...

ചൂഷകരായ റിക്രൂട്ടിങ്​ ഏജൻറുമാരെ നിലക്കുനിർത്തും -അംബാസഡർ

text_fields
bookmark_border
ചൂഷകരായ റിക്രൂട്ടിങ്​ ഏജൻറുമാരെ നിലക്കുനിർത്തും -അംബാസഡർ
cancel

കുവൈത്ത്​ സിറ്റി: ​തൊഴിലാളികളെ ചൂഷണം ചെയ്യുന്ന റിക്രൂട്ടിങ്​ ഏജൻറുമാരെ നിലക്കുനിർത്തുമെന്നും ഇന്ത്യയി​​ലെയും കുവൈത്തിലെയും അധികൃതരുമായി ഇക്കാര്യത്തിൽ ഏകോപനം നടത്തുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ പറഞ്ഞു. സംസ്ഥാന ഭരണകൂടവും ജില്ലാ ഭരണകൂടങ്ങളും പ്രൊട്ടക്​ടർ ഒാഫ്​ എമിഗ്രൻറ്​സും വിഷയം നിരീക്ഷിക്കും. ജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവത്​കരണം നടത്താൻ എല്ലാവരുടെയും സഹകരണമുണ്ടാകണം.

ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഇന്ത്യയും കുവൈത്തും ഒപ്പിട്ട ധാരണ പത്രം ചരിത്രപരമാണെന്നും ഏതാനും ദിവസങ്ങൾക്കകം സാ​േങ്കതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇത്​ പ്രാബല്യത്തിലാകും. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ്​ ധാരണ പത്രം. ആദ്യമായാണ്​ ഇത്തരമൊരു കരാർ ഒപ്പിടുന്നത്​. ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിലുള്ള കരാർ ആണിത്​. കുവൈത്തിലെ മൊത്തം ഗാർഹികത്തൊഴിലാളികളുടെ 47 ശതമാനം ഇന്ത്യക്കാരാണ്​. കുവൈത്തിൽ 3,43,000 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണുള്ളത്​. ഇതിൽ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്​ത്രീകളുമാണ്​. അവർക്ക്​ അന്തസ്സോടെ ജോലിയെടുക്കാൻ കഴിയുന്നുവെന്ന്​ ഉറപ്പുവരുത്തേണ്ടതുണ്ട്​. അതിന്​ സഹായിക്കുന്നതാണ്​ ധാരണപത്രം. ഇത്​ ജനങ്ങളിൽ എത്തിക്കണം.

ധാരണപത്രം അവലോകനം നടത്താനും വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന്​ ഉറപ്പാക്കാനും എല്ലാ വർഷവും ഇന്ത്യ, കുവൈത്ത്​ ജോയൻറ്​ കമ്മിറ്റി യോഗം ചേരും. ഇടക്ക്​ ആവശ്യമെങ്കിൽ പ്രത്യേക യോഗം ചേരും. തൊഴിലാളികൾക്ക്​ നിയമസഹായം സൗജന്യമായിരിക്കും. പാസ്​പോർട്ട്​ പിടിച്ചുവെക്കാൻ സ്​പോൺസർക്ക്​ അവകാശമുണ്ടാകില്ല. സ്​പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക്​ അക്കൗണ്ട്​ എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. റിക്രൂട്ട്​മെൻറ്​ ചെലവ്​ കുറക്കാനും ധാരണപത്രം സഹായിക്കും. റിക്രൂട്ട്​മെൻറി​െൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന്​ പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക്​ അവകാശമില്ല. പൂർണമായ ശമ്പളം തൊഴിലാളിക്ക്​ ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ്​ പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്​ടപരിഹാരവും ലഭിക്കും. കുവൈത്ത്​ തൊഴിൽ നിയമത്തി​െൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക്​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story