Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകുവൈത്തിൽ ഭാഗിക...

കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി

text_fields
bookmark_border
കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി. 2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴയടച്ച്​ താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ്​ മാർച്ച്​ രണ്ടുവരെ നീട്ടി നൽകിയത്​. ഭാഗിക പൊതുമാപ്പ്​ കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്ക്​ ആഭ്യന്തര മന്ത്രാലയം ശക്​തമായ പരിശോധനക്ക്​ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്​. ഡിസംബറിൽ ഒരുമാസം നൽകിയ ​പ്രത്യേക അവസരം ആദ്യം ജനുവരി 31 വരെയും ഇപ്പോൾ വീണ്ടും നീട്ടി നൽകിയതാണ്​. എന്നിട്ടും ഉപയോഗപ്പെടുത്താതെ അനധികൃതമായ രാജ്യത്ത്​ തങ്ങുന്നവരെ പഴുതടച്ചുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ്​ തീരുമാനം.

180000 പേർ രാജ്യത്ത്​ അനധികൃത താമസക്കാരായി ഉണ്ട്​ എന്നാണ്​ ആഭ്യന്തര മ​ന്ത്രാലയത്തി​െൻറ കണക്കുകൾ. ഭാഗിക പൊതുമാപ്പ്​ 3500ത്തിൽ താഴെ പേർ മാത്രമേ ഉപയോഗപ്പെടുത്തിയുള്ളൂ. പല തവണ അവസരം നൽകിയിട്ടും പ്ര​യോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത്​ തങ്ങുന്നവരോട്​ ഇനി ദയ കാണിക്കേണ്ടെന്നാണ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ തീരുമാനം. ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ്​ അധികൃതരുടെ നിഗമനം. രാജ്യത്തി​െൻറ മുക്കുമൂലകളിൽ പരിശോധന നടത്തി അനധികൃത താമസക്കാരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളമെടുത്ത്​ നാടുകടത്തും. പ്രത്യേക സംഘം രൂപവത്​കരിച്ച്​ ആസൂത്രണത്തോടെ പഴുതടച്ച പരിശോധന നടത്താനാണ്​ പരിപാടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story