Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightലുലുവിൽ ഡിജിറ്റൽ...

ലുലുവിൽ ഡിജിറ്റൽ വിപണനമേളക്ക്​ തുടക്കം; ജൂൺ 24 മുതൽ ജൂലൈ അഞ്ച്​ വരെ

text_fields
bookmark_border
ലുലുവിൽ ഡിജിറ്റൽ വിപണനമേളക്ക്​ തുടക്കം; ജൂൺ 24 മുതൽ ജൂലൈ അഞ്ച്​ വരെ
cancel
camera_alt

സൗദി ലുലു ഹൈപർമാർക്കറ്റുകളിലെ ‘ലെറ്റ്​സ്​ കണക്​ട്​’ ഉത്സവമേള റിയാദിലെ അത്​യാഫ്​ മാളിൽ പ്രമുഖ വെർച്വൽ ഇൻഫ്ലുവൻസർ സഅദ്​ അൽദാവി മേള ഉദ്​ഘാടനം ചെയ്യുന്നു

Listen to this Article

റിയാദ്​: സൗദിയിലെ ലുലു ഹൈപർമാർക്കറ്റ്​ ശാഖകളിൽ ഡിജിറ്റൽ ഉൽപന്നങ്ങളുടെ സവിശേഷ വിൽപന മേള 'ലെറ്റ്​സ്​ കണക്​ട്​' ആരംഭിച്ചു. റിയാദിലെ അത്​യാഫ്​ മാളിൽ ഒരുക്കിയ ചടങ്ങിൽ സൗദിയിലെ സാ​ങ്കേതിക രംഗത്തെ പ്രമുഖ വെർച്വൽ ഇൻഫ്ലുവൻസർ സഅദ്​ അൽദാവി മേള ഉദ്​ഘാടനം ചെയ്​തു.

ജൂൺ 24 മുതൽ ജൂലൈ അഞ്ച്​ വരെ സൗദിയിലുടനീളമുള്ള ലുലു ഔട്ട്​ലെറ്റുകളിൽ നടക്കുന്ന മേളയിൽ മുൻനിര ബ്രാൻഡുകളിലുള്ള സ്​മാർട്ട്​ ഫോണുകളും അനുബന്ധ ഉൽപന്നങ്ങളും ഏറ്റവും ആദായകരമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ്​ ഒരുങ്ങിയിരിക്കുന്നത്​. ഏറ്റവും മികച്ച വിലക്കിഴിവ്​, തത്സമയ വിൽപന ഇടപാടുകൾ, ഓൺലൈൻ ഷോപ്പിങ്​ ഓഫറുകൾ എന്നിവയാണ്​ മേളയുടെ സവിശേഷതകൾ.

സ്വന്തം ഫോണുകളും കാമറകളും അനുസാരികളും അപ്​ഡേറ്റ്​ ചെയ്യാൻ ഉപഭോക്താക്കൾ അവസരമായി കാണുന്ന സമ്മർ സീസണിലാണ്​​ ഏറ്റവും ജനകീയമായ 'ലെറ്റ്​സ്​ കണക്​ട്​' ഡിജിറ്റൽ മേള ആരംഭിച്ചതെന്ന്​​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു.

Show Full Article
TAGS:digital marketing fair lulu 
News Summary - Lulu launches digital marketing fair; June 24 to July 5
Next Story