ഒാണത്തെ വരവേൽക്കാൻ ഒരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsമനാമ: ഒാണത്തെ വരവേൽക്കാൻ ദാനാമാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങി. ഒാണത്തോടനുബന്ധിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി ഹൈപ്പർമാർക്കറ്റിെൻറ രണ്ടാം ഘട്ട വികസന പ്രവർത്തനം പൂർത്തിയാക്കി ഉപഭോക്താക്കൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ആഗസ്റ്റ് 19ന് തുടങ്ങിയ ഒാണം ഒാഫറുകൾ സെപ്റ്റംബർ ആറ് വരെ നീണ്ടുനിൽക്കും.
കേരളത്തനിമയുടെ ആവിഷ്കാരമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന ഘടകം. കേരള സാരി, മുണ്ട് തുടങ്ങി ഒാണാഘോഷത്തിനുവേണ്ടതെല്ലാം ഇവിടെയുണ്ട്. 10 ദിനാറിെൻറ ഒാണ വസ്ത്രങ്ങൾ വാങ്ങിയാൽ അഞ്ച് ദിനാറിെൻറ ഷോപ്പിങ് വൗച്ചറും ലഭിക്കും.
ഒാണം കെേങ്കമമാക്കാൻ കേരളത്തിൽ നിന്ന് കാർഗോ വിമാനത്തിൽ 100 ടൺ പച്ചക്കറികളും മറ്റും എത്തിച്ചുവെന്ന് ലുലു റീജ്യനൽ മാനേജർ അബ്ദുൽ ഷുക്കൂർ, ദാനാമാൾ ജനറൽ മാനേജർ നിസാമുദ്ദീൻ എന്നിവർ പറഞ്ഞു. ഉപഭോക്താക്കൾക്കായി 15 ഇനം പച്ചക്കറികൾ ഉൾപ്പെടുത്തിയ ഒാണക്കിറ്റും തയ്യാറാക്കിയിട്ടുണ്ടെന്ന് ഫ്രൂട്ട്സ് ആൻറ് വെജിറ്റബ്ൾസ് വിഭാഗം ബയിങ് മാനേജർ പി.കെ ഉത്തമൻ പറഞ്ഞു. ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ഷോപ്പിങ് നടത്തുന്നതിന് ഇത് സഹായകമാകും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഒാണദിവസം ഒാണസദ്യ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം. ചുരുങ്ങിയത് രണ്ട് സദ്യക്കുള്ള ഒാർഡർ ഉണ്ടാകണം. നേരിട്ട് വന്നും ഒാണസദ്യ വാങ്ങാവുന്നതാണ്.
മത്സ്യ വിഭാഗമാണ് രണ്ടാം ഘട്ട വികസനത്തിലെ മുഖ്യ ആകർഷണം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മത്സ്യം തെരഞ്ഞെടുത്ത് നൽകിയാൽ ഉടൻതന്നെ ഗ്രിൽ ചെയ്ത് നൽകും. ഗ്രോസറി, മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയ ഇനങ്ങളിൽ 40 ശതമാനം വരെ ഇളവും ലഭിക്കും.
കോവിഡ് -19 മുൻകരുതലിെൻറ ഭാഗമായി പ്രവേശന കവാടത്തിലും ഉള്ളിൽ വിവിധ സ്ഥലങ്ങളിലും സാനിറ്റൈസർ സജ്ജീകരിച്ചിട്ടുണ്ട്. ഹാൻഡ് ഗ്ലൗവും നൽകുന്നുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.