Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightപുനഃസംഘടനക്കായി...

പുനഃസംഘടനക്കായി കുവൈത്ത്​ മന്ത്രിസഭ രാജിവെച്ചു

text_fields
bookmark_border
പുനഃസംഘടനക്കായി കുവൈത്ത്​ മന്ത്രിസഭ രാജിവെച്ചു
cancel
camera_alt

കു​വൈ​ത്ത്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ രാ​ജി​ക്ക​ത്ത്​ കൈ​മാ​റു​ന്നു


കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​യി രാ​ജി​വെ​ച്ചു. പു​തി​യ മ​ന്ത്രി​സ​ഭ​യെ​യും നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ ത​ന്നെ ന​യി​ക്കാ​നാ​ണ്​ സാ​ധ്യ​ത. നി​ല​വി​ലെ മ​ന്ത്രി​സ​ഭ​യി​ലെ പ​കു​തി​യി​ലേ​റെ പേ​ർ പു​തി​യ മ​ന്ത്രി​സ​ഭ​യി​ലും ഇ​ടം പി​ടി​ച്ചേ​ക്കും. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​ന്ന​തി​നാ​യി അ​മീ​റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ഡ​യ​ലോ​ഗി​െൻറ തു​ട​ർ​ച്ച​യാ​യി പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. പാ​ർ​ല​മെൻറി​ന്​ അ​ന​ഭി​മ​ത​രാ​യ മ​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി​യും കൂ​ടു​ത​ൽ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ്​ പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കു​ക. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ മു​ൻ​കൈ​യെ​ടു​ത്ത്​ സു​പ്രീം​കോ​ട​തി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ നാ​ഷ​ന​ൽ ഡ​യ​ലോ​ഗ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ട്​ സെ​ഷ​നു​ക​ൾ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും​ പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്, വാ​ണി​ജ്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ഹ​മ​ദ്​ അ​ൽ ആ​സ്​​മി എം.​പി കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ന്​ പ്ര​സ​ക്​​തി​യി​ല്ലാ​താ​യി.

2020 ന​വം​ബ​റി​ൽ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന്​ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്​ ത​വ​ണ​യാ​ണ്​ മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്കു​ന്ന​ത്. 2021 ജ​നു​വ​രി​യി​ൽ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച്​ മാ​ർ​ച്ച്​ ര​ണ്ടി​ന്​ ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹി​െൻറ ത​ന്നെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ വ​ന്നു. മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ പ​ര​മ്പ​ര​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ രാ​ജി. അ​തി​ന്​ ശേ​ഷ​വും പാ​ർ​ല​മെൻറു​മാ​യു​ള്ള ബ​ന്ധം ന​ല്ല നി​ല​യി​ലാ​യി​രു​ന്നി​ല്ല. നി​ര​ന്ത​രം കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു. സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം അ​ഞ്ച്​ ത​വ​ണ മു​ട​ങ്ങി. തു​ട​ർ​ന്നാ​ണ്​ അ​മീ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നാ​യി നാ​ഷ​ന​ൽ ഡ​യ​ലോ​ഗ്​ ആ​രം​ഭി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaiti Ministry
News Summary - Kuwaiti cabinet resigns for reorganization
Next Story