Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightനാട്ടിൽ...

നാട്ടിൽ കുടുങ്ങിയവർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്​ട്രേഷൻ ഡ്രൈവ്​

text_fields
bookmark_border
നാട്ടിൽ കുടുങ്ങിയവർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്​ട്രേഷൻ ഡ്രൈവ്​
cancel
camera_alt

ഇന്ത്യൻ എംബസി ​ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ്​ സംസാരിക്കുന്നു

കുവൈത്ത് സിറ്റി: അവധിക്ക്​ നാട്ടിൽ പോയി യാത്രാനിയന്ത്രണങ്ങളെ തുടർന്ന്​ കുവൈത്തിലേക്ക് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ഡ്രൈവ്​ നടത്തുന്നു. കുവൈത്ത് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ തിരിച്ചു വരവ് മുടങ്ങിയ പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവര ശേഖരണമെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

യാത്രാനിയന്ത്രണങ്ങൾ കാരണം പ്രയാസത്തിലായ പ്രവാസികളുടെ പ്രശ്​നങ്ങൾ ഏറ്റവും പുതിയ കണക്കുകൾ സഹിതം കുവൈത്ത്​ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്​ നീക്കം​. കോവിഡ് 19 പാൻഡെമിക് എന്ന വിഷയത്തിൽ ബുധനാഴ്ച എംബസി സംഘടിപ്പിച്ച ഓൺലൈൻ ഓപ്പൺ ഹൗസിലാണ് അംബാസഡർ സിബി ജോർജ്​ ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിസന്ധിമൂലം പ്രയാസത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസ്സിയിൽ പ്രത്യേക ഹെൽപ്​ ഡെസ്‌ക്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. https://forms.gle/sExZK1GKW36BLpVz7 എന്ന ഗൂഗിൾ ഫോം ലിങ്ക്​ വഴി വിവരങ്ങൾ നൽകാം.

കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ ഇന്ത്യയിൽ കുടുങ്ങിപ്പോയത് മൂലം ഇഖാമ കാലഹരണപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, കുവൈത്തിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ വീടും മറ്റ് സംവിധാനങ്ങളും ഉള്ളവർ, തിരികെ എത്തി വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ, അർഹമായ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും വാങ്ങാൻ കഴിയാത്തവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ വിവരങ്ങൾ നൽകാം. 2020 മേയിൽ നടത്തിയ ഡ്രൈവിൽ രജിസ്​റ്റർ ചെയ്തവർ ഈ ഡ്രൈവിലും വിവരങ്ങൾ നൽകണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ എംബസി വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക്​ www.indembkwt.gov.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ Twitter: @indembkwt, Facebook: @indianembassykuwait എന്നീ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിക്കുകയോ cw1.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story