സൽമാൻ രാജാവ് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു
text_fieldsസൽമാൻ രാജാവ് കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്നു
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിൻ ആദ്യ കുത്തിവെപ്പെടുത്തു. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തിൽ വെച്ചാണ് കുത്തിവെപ്പെടുത്തത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ ദൈവം അനുഗ്രഹിക്കെട്ടയെന്ന് ആശംസിച്ച മന്ത്രി ചികിത്സക്ക് മുമ്പ് എല്ലായിപ്പോഴും പ്രതിരോധമാണ് രാജ്യത്തെൻറ നയമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് പറഞ്ഞു.
കോവിഡ് വ്യാപനമുണ്ടായത് മുതൽ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും താൽപര്യത്തിനായി എല്ലാ പിന്തുണയും നൽകിയ രാജാവിന് ആരോഗ്യ മന്ത്രി നന്ദി രേഖപ്പെടുത്തി. ഏതാനും ദിവസം മുമ്പാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കുത്തിവെപ്പെടുത്തത്. ഇതേ തുടർന്ന് വാക്സിനേഷനുള്ള രജിസ്ട്രേഷനിൽ വൻവർധനവുമുണ്ടായതായി ആരോഗ്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

