Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightജിദ്ദയിൽ പെട്രോൾ...

ജിദ്ദയിൽ പെട്രോൾ വിതരണ കേ​ന്ദ്രത്തിൽ തീപിടുത്തം

text_fields
bookmark_border
ജിദ്ദയിൽ പെട്രോൾ വിതരണ കേ​ന്ദ്രത്തിൽ തീപിടുത്തം
cancel

ജിദ്ദ: ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തത്തിന്​ പിന്നിൽ യമൻ വിമത സായുധസംഘമായ ഹൂതികളാണെന്ന്​ തെളിഞ്ഞതായി സംഖ്യസേന വക്താവ്​ ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഇറാൻ പിന്തുണ​േയാടെ ഹൂതികൾ നടത്തുന്ന അതിക്രമമാണ്​​ സംഭവത്തിന്​ പിന്നിൽ. സൗദി അറേബ്യയെയല്ല, മറിച്ച്​ ആഗോള സമ്പദ്​ വ്യവസ്ഥയുടെ ന​െട്ടല്ലിനെ തന്നെയാണ്​ ഭീകരസംഘം ഉന്നമിടുന്നത്​​. ആഗോള ഉൗർജ്ജ സുരക്ഷയെ തകർക്കലാണ്​​ ലക്ഷ്യം​.

അബ്​ഖൈഖ്​​, ഖുറൈസ്​ എന്നിവിടങ്ങളിലെ ​ഇന്ധന സംസ്​കരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്​ നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടർച്ചയാണിത്​. ക്രൂയിസ്​ മിസൈലും സ്​ഫോടക വസ്​തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ച്​ അബ്​ഖൈഖ്​​, ഖുറൈസ്​ പെട്രോളിയം കേന്ദ്രങ്ങളിൽ ആ​ക്രമണം നടത്തിയത്​ ഹൂതികളാണെന്നും അതിന്​ പിന്നിൽ ഇറാനിയൻ ഭരണകൂടമാണെന്നും തെളിഞ്ഞതാണ്​. മനുഷ്യജീവനും സ്വത്തുക്കളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട്​ ആസൂത്രിതമായി നടത്തുന്ന ആക്രമം അന്താരാഷ്​ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്​. യുദ്ധകുറ്റമാണ്​​.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന്​ ആവശ്യമായ നടപടികൾ സംഖ്യസേന സ്വീകരിക്കുമെന്നും ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരസംഘങ്ങളെ അന്താരാഷ്​ട്ര മാനുഷിക നിയമത്തിനനുസൃതമായി കൈകാര്യം ചെയ്യുമെന്നും വക്താവ്​ കൂട്ടിച്ചേർത്തു.

തിങ്കളാഴ്​ച പുലർച്ചെ മൂന്നോടെയാണ്​ ജിദ്ദയുടെ വടക്കുഭാഗത്തെ​ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിൽ തീപിടുത്തമുണ്ടായതെന്ന്​ ഉൗർജ്ജ മ​ന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തിരുന്നു. അഗ്​നിശമന സേന​ തീ കെടുത്തുകയായിരുന്നു. ആളുകൾക്ക്​ പരിക്കോ ജീവഹാനിയോ സംഭവിച്ചില്ല. ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും വ്യത്തങ്ങൾ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ആ​ ക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthimisile attackfuel tankJeddahsaudi arabia
Next Story