കോവിഡ് മുൻകരുതൽ: ജിദ്ദ കോർണിഷ് താൽക്കാലികമായി അടച്ചു
text_fieldsവ്യാഴാഴ്ച ജിദ്ദ കോർണിഷിൽ നടന്ന പൊലീസ് പരിശോധന
ജിദ്ദ: ജിദ്ദ കോർണിഷിലേക്കുള്ള പ്രവേശനം നിർത്തലാക്കി. കടൽകരയിലെത്തുന്നവരുടെ ബാഹുല്യമേറിയ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലായാണ് കടൽകര അടച്ചതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക് കാരണം കടൽക്കര അടക്കാൻ ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് നിർദേശം നൽകിയിരുന്നു.
ഗവർണറുടെ നിർദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടൽക്കര അടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കോർണിഷിലെ തിരക്ക് കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥലത്ത് കോവിഡ് മുൻകരുതൽ പരിശോധന പൊലീസ് കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

