Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഇന്ത്യൻ സോഷ്യൽ ഫോറം...

ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം സംസ്ഥാന പ്രതിനിധി സഭ

റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു. റിയാദിലെ മലസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സഭ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഹാരിസ് മംഗലാപുരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോറം ബ്ലോക്ക് പ്രതിനിധികൾ പങ്കെടുത്തു. സോഷ്യൽ ഫോറത്തിന് സന്നദ്ധ സേവന മേഖലയിൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ നിറ സാന്നിധ്യമാവാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രോഗബാധിതരായ നിരാലംബരായ പാവപ്പെട്ട തൊഴിലാളികൾക്ക് സഹായമെത്തിക്കാനും തൊഴിൽപരമായ വിഷയങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് മതിയായ നിയമ സഹായം നൽകാനും നിയമ കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ സാധിക്കാതെ ദുരിതത്തിലായ ഒട്ടനവധി പ്രവാസികൾക്ക് മതിയായ യാത്രാരേഖകൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് നൽകി അവരെ നാട്ടിൽ അയക്കാനും സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കാനും അവർക്ക് മതിയായ സഹായം നൽകാനും സോഷ്യൽ ഫോറം വളൻറിയർ സദാ മുന്നിലുണ്ടായിരുന്നു.

രോഗബാധിതരായി മരണപ്പെട്ടവരെ മറവ് ചെയ്യുന്നതിൽ വളൻറിയർമാരുടെ സന്നദ്ധത സ്വദേശികളും വിദേശികളും ഒരുപോലെ അഭിനന്ദിച്ചിരുന്നു. സോഷ്യൽ ഫോറം റിയാദ് സംസ്ഥാന കമ്മിറ്റിയുടെ 2018 - 2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് സ്​റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി അവതരിപ്പിച്ചു. കോവിഡ് സമയത്ത് ഫോറം നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ടിനൊപ്പം അവതരിപ്പിച്ചു.

സെയ്തലവി ചുള്ളിയാൻ (പ്രസി.), അൻസാർ ചങ്ങനാശ്ശേരി (ജന. സെക്ര.), മുഹിനുദ്ദീൻ മലപ്പുറം, തൻസീർ പത്തനാപുരം (വൈ. പ്രസി.), ഉസ്മാൻ മുഹമ്മദ്​, അബ്​ദുൽ അസീസ് പയ്യന്നൂർ (സെക്ര.), അഷറഫ് വേങ്ങൂർ, അൻവർ പി.എസ് കാസർകോട്, ഇൽയാസ് തിരൂർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. റംസുദീൻ തമിഴ്നാട്, അൻസാർ ആലപ്പുഴ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറുമാരായ പി.ടി. അഷറഫ്, റസാഖ് മാകൂൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhindian social forumNew office bearerskereala state
Next Story