സലാലയെ ഇളക്കിമറിക്കാൻ ‘ഹാർമോണിയസ് കേരള’ റോഡ്ഷോ നാളെ
text_fieldsസലാല: ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ വിളംബരമായി സലാലയിൽ വെള്ളിയാഴ്ച റോഡ്ഷോ അരങ്ങേറും. ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പരിചിത മുഖമായ നടിയും അവതാരകയുമായ ഡയാന ഹമീദ് റോഡ് ഷോ നയിക്കും. ആഘോഷത്തിര തീർക്കാനൊരുങ്ങുന്ന ഹാർമോണിയസ് കേരള ആറാം സീസണിൽ സലാലയുടെ മണ്ണിലേക്കുള്ള ആദ്യ താര എൻട്രിയാണ് ഡയാന ഹമീദ്. ജനുവരി 30ന് നടക്കുന്ന മെഗാ ഇവന്റിൽ മലയാളത്തിന്റെ പ്രിയ നടി ഭാവന, മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാർ, അവതാരകനും നടനുമായ മിഥുൻ രമേശ് എന്നിവരടക്കമുള്ള വൻ താരനിരയെത്തും.
വെള്ളിയാഴ്ച നടക്കുന്ന റോഡ്ഷോയിൽ ‘സിങ് ആൻഡ് വിൻ’ മത്സരത്തിന്റെ ഫൈനൽ റൗണ്ട് അരങ്ങേറും. എം.ജി ശ്രീകുമാറിന്റെ പാട്ടുകളുമായി ദോഫാർ മേഖലയിലെ കലാകാരന്മാർക്കായാണ് ‘സിങ് ആൻഡ് വിൻ’ മത്സരം സംഘടിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ രണ്ട് റൗണ്ട് കടന്ന് ജൂനിയർ കാറ്റഗറിയിലും സീനിയർ കാറ്റഗറിയിലുമായി അഞ്ചുപേർ വീതമാണ് അവസാന അങ്കത്തട്ടിലേക്കെത്തുന്നത്. വൈകീട്ട് അഞ്ചിന് അൽ വാദി ലുലു ഹൈപർ മാർക്കറ്റിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ കരോക്കെ സംഗീതത്തിന്റെ അകമ്പടിയിൽ ഗായകർ മത്സരിച്ചു പാടും. നൂറുകണക്കിന് പേരാണ് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ പങ്കാളികളായിരുന്നത്. വിദഗ്ദരായ ജഡ്ജിങ് പാനലിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായാണ് ഫൈനൽ റൗണ്ട് മത്സരാർഥികളെ കണ്ടെത്തിയത്. വിജയികൾക്ക് ഗംഭീരമായ സമ്മാനങ്ങൾക്കു പുറമെ, 30ന് എം.ജി. ശ്രീകുമാർ പങ്കെടുക്കുന്ന ഹാർമോണിയസ് കേരള വേദിയിൽ ആദരം നേടാനുള്ള അപൂർവ അവസരവും ലഭിക്കും.
ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായി ‘മധുമയമായ് പാടാം’ എന്ന പ്രത്യേക പരിപാടിയും ഹാർമോണിയസ് കേരളയിൽ അരങ്ങേറും. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ വിസ്മയകരമായ ഷോയും ഗായകരായ നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ , ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരുടെ പാട്ടും ചേരുമ്പോൾ സലാല വൈബാകും.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
‘ഗസ് ആൻഡ് വിൻ’ വിജയികൾക്ക് നാളസമ്മാനം കൈമാറും
സലാല: ‘ഹാർമോണിയസ് കേരള’ സീസൺ സിക്സിലെ സെലിബ്രിറ്റി പ്രവചന മത്സരമായ ‘ഗസ് ആൻഡ് വിൻ’ വിജയികൾക്ക് വെള്ളിയാഴ്ച നടക്കുന്ന റോഡ് ഷോയിൽ സമ്മാനം കൈമാറും. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കമന്റ് ബോക്സിൽ സെലിബ്രിറ്റി പ്രവചനം നടത്തിയത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഗൾഫ് മാധ്യമം ഒമാൻ അക്കൗണ്ട് ഫോളോ ചെയ്യുകയും മുഖ്യാതിഥിയെ കൃത്യമായി പ്രവചിക്കുകയും ചെയ്തവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മൂന്നു വിജയികളെ തെരഞ്ഞെടുത്തത്. നടി ഭാവനയാണ് മുഖ്യാതിഥി.
സലാല സെന്ററിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി മഞ്ജു പ്രേം സജീവ് (40), സലാല ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയും പാലക്കാട് പട്ടാമ്പി സ്വദേശിയുമായ പി.ടി. ഫെൽവ ഫാത്തിമ (ഒമ്പത്), സലാലയിലെ വീട്ടമ്മയായ മാഹി സ്വദേശി അമൃത റബീഷ് (31) എന്നിവരാണ് വിജയികൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ റോഡ് ഷോയിൽ ഡയാന ഹമീദ് കൈമാറും.
ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു
സലാല: ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു. 10 റിയാലിന്റെ ഡയമണ്ട് സീറ്റിനും അഞ്ചു റിയാലിന്റെ പ്ലാറ്റിനം സീറ്റിനുമാണ് കൂടുതൽ ഡിമാൻഡ്. ബജറ്റ് ഫ്രണ്ട്ലിയായി മൂന്നു റിയാലിന്റെ ഗോൾഡ് സീറ്റും ലഭ്യമാണ്. നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് പ്രത്യേക ഓഫർ എന്ന നിലയിൽ അഞ്ചാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും.
നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 (കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ്, കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ https://events.mefriend.com/hk6salalah വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

