Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഗൾഫ്​ മാധ്യമം 'ഹീൽമി...

ഗൾഫ്​ മാധ്യമം 'ഹീൽമി കേരളക്ക്' ഉജ്വല തുടക്കം

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഹീൽമി കേരളക്ക് ഉജ്വല തുടക്കം
cancel

മസ്കത്ത്​: ആരോഗ്യ മേഖലയിലെ കേരളത്തിന്‍റെ ആഗോള മാതൃകകൾ ഒമാനി സമൂഹത്തിന്​ മുന്നിൽ തുറന്ന്​ ഗൾഫ്​ മാധ്യമം 'ഹീൽമി കേരളക്ക്' തുടക്കമായി. ഒമാൻ ഹെൽത്ത്​ എക്സിബിഷനോടനുബന്ധിച്ച്​ ഒമാൻ കൺവെൻഷൻ ആൻഡ്​ എക്സിബിഷൻ സെന്‍ററിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഇന്ത്യൻ പവലിയനിലെ 'ഹീൽമി കേരള' സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽ സഈദ്​ ഉദ്​ഘാടനം ചെയ്തു.

കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക്​ വിദേശ രാജ്യങ്ങളിൽനിന്ന്​, വിശിഷ്യ ഒമാനിൽനിന്നടക്കം നിരവധി പേരാണ്​ ചികിത്സതേടി എത്തുന്നതെന്ന്​ വിശിഷ്ടാഥിതിയായി പ​ങ്കെടുത്ത ഇന്ത്യൻ അംബാസഡർ അമിത്​ നാരംഗ്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ എ​ന്തെല്ലാം സൗകര്യങ്ങളാണ്​ കേരളത്തിലടക്കമുള്ളതെന്ന്​ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്​ പ്രദർശനം. കോവിഡിന്​ ശേഷം ഇന്ത്യയിലെ ആരോഗ്യ ടൂറിസം മേഖലയിൽ ഉണർവ്​ പ്രകടമാണ്.​ ഇത്​ പ്രയോജനപ്പെടുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്​ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷൻസ് ഓർഗനൈസിങ്​ കമ്പനിയായ 'കണക്ടാണ്​' ഒമാൻ ഹെൽത്ത്​ എക്സിബിഷൻ സംഘടിപ്പിക്കുന്നത്​. കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ലധികം ആരോഗ്യ സ്ഥാപനങ്ങളാണ്​ 'ഹീൽമി കേരള'യുടെ ഭാഗമായി പ​​ങ്കെടുക്കുന്നത്​. ബുധനാഴ്ച വരെ നീളുന്ന പരിപാടിയിൽ രാവിലെ ഒമ്പത്​ മുതൽ രാത്രി എട്ടുവരെയാണ്​ പ്രവേശനം. ​പ്രമേഹം, നടുവേദന, വന്ധ്യത, നേത്രരോഗം, ഇ.എൻ.ടി, ആയൂർവേദം, യൂനാനി ​ തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാണ്​. ആദ്യദിനം സ്വദേശികളടക്കമുള്ള നൂറുകണക്കിനാളുകളാണ്​ ഈ സേവനം പ്രയോജനപ്പെടുത്തിയത്​. സന്ദർശകരു​ടെ സൗകര്യം കണക്കിലെടുത്ത്​ സ്​പോട്ട്​ രജിസ്​​ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്​.

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്​ 'ഗൾഫ് മാധ്യമം' ഹീൽമി കേരള പ​വ​ലി​യ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. യൂറോപ്പിനോട്​ കിടപിടക്കുന്നതാണ്​ കേരളത്തിന്‍റെ ആരോഗ്യമേഖല. പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​യു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ന്‍റെ ​ആ​രോ​ഗ്യ ​മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ്വു​ക​ൾ ഒ​മാ​നി സ​മൂ​ഹ​ത്തി​​ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ആ​ഗോ​ള​ത​ല​ത്തി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നും മേളകൊണ്ട്​ ലക്ഷ്യമിടുന്നുണ്ട്​. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ്​ ഒമാൻ ഹെൽത്ത്​ എക്​സിബിഷൻ ആൻഡ്​ കോൺഫറൻസ്​.

ഉദ്​ഘാടന ചടങ്ങിൽ ഗൾഫ്​ മാധ്യമം ഒമാൻ റസിഡന്‍റ്​ മാനേജർ ഷക്കീൽ ഹസ്സൻ, ഗൾഫ്​ മാധ്യമം ഗ്ലോബൽ ബിസിനസ്​ ​ഹെഡ്​ മുഹമ്മദ്ദ്​ റഫീഖ്, കൺട്രി ഹെഡ്-ഓപറേഷൻ​ മുഹസിൻ എം. അലി, കൺട്രിഹെഡ്​-ബിസിനസ്​ സൊലൂഷൻ കെ. ജുനൈസ്​, മാർക്കറ്റിങ്​ മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamOmanHeal me Kerala
News Summary - Gulf Madhyamam 'Heal me Kerala' exhibition started
Next Story