Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_right'ഗൾഫ്​ മാധ്യമം' കമോൺ...

'ഗൾഫ്​ മാധ്യമം' കമോൺ കേരളക്ക്​ ഷാർജയിൽ കൊടിയേറി

text_fields
bookmark_border
ഗൾഫ്​ മാധ്യമം കമോൺ കേരളക്ക്​ ഷാർജയിൽ കൊടിയേറി
cancel
camera_alt

‘ഗൾഫ്​ മാധ്യമം കമോൺ കേരള’യുടെ നാലാം എഡിഷൻ ഉദ്​ഘാടനം ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ മാജിദ്​ ബിൻ ഫൈസൽ ബിൻ ഖാലിദ്​ അൽ ഖാസിമി നിർവഹിക്കുന്നു. കമോൺ കേരള സി.ഇ.ഒ അമീർ സവാദ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ്​ കമ്മിറ്റി വൈസ്​ ചെയർമാൻ ഡോ. അബ്​ദുസ്സലാം ഒലയാട്ട്​, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, ഐഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്റ്റ്​ സെക്രട്ടറി ടി.കെ. ഫാറൂഖ്​, ടാൾറോപ്പ്​ സി.ഇ.ഒയും സഹസ്ഥാപകനുമായ സഫീർ നജ്​മുദ്ദീൻ, ഫെഡറൽ ബാങ്ക്​ ചീഫ്​ റപ്രസന്‍റേറ്റിവ്​ അരവിന്ദ്​ കാർത്തികേയൻ, വൺ ഇൻഫ്ര മാനേജിങ്​ ഡയറക്ടർ ഷഫീഖ്​ മംഗലത്ത്​, ഇംപെക്​സ്​ മാനേജിങ്​ ഡയറക്​ടർ സി. നുവൈസ്​, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഉത്തംചന്ദ്​​, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, ഹോട്ട്​പാക്ക്​ ഗ്ലോബൽ ഓപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ്​ റഹ്​മാൻ, അരാദ ഗ്രൂപ്പ്​ സി.എഫ്​.ഒ ഷിമ്മി മാത്യു, ന്യൂട്രിഡോർ അബീവിയ ജനറൽ മാനേജർ അൻകിത്​ ദുബെ, മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​ റഹ്​മാൻ, ഗൾഫ്​ മാധ്യമം-മീഡിയവൺ മിഡിൽ ഈസ്റ്റ്​ ഡയറക്ടർ സലീം അമ്പലൻ എന്നിവർ സമീപം

Listen to this Article

ഷാർജ: അനുദിനം കരുത്താർജിക്കുന്ന ഇന്തോ-അറബ്​ ഐക്യത്തിന്​ ഗതിവേഗം പകർന്ന്​ 'ഗൾഫ്​ മാധ്യമം കമോൺ കേരള' നാലാം എഡിഷന്​​ കൊടിയേറി. അറബ്​ ലോകത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ ഷാർജ എക്​പോ സെന്‍ററിൽ നടന്ന വർണാഭമായ ചടങ്ങിൽ ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ മാജിദ്​ ബിൻ ഫൈസൽ ബിൻ ഖാലിദ്​ അൽ ഖാസിമി ഉദ്​ഘാടനം നിർവഹിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 26 വരെയാണ്​ മിഡ്​ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരള നടക്കുന്നത്​.


ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ സ്വാഗതം പറഞ്ഞു. സാംസ്കാരികമായി സമ്പന്നമായ രണ്ട്​ രാജ്യങ്ങളുടെയും സംഗമമാണ്​ കമോൺ കേരളയെന്ന്​ അദ്ദേഹം പറഞ്ഞു. യു.എ.ഇ ഭരണകൂടത്തിന്‍റെയും ജനതയുടെയും ആശിർവാദവും വിശാലമനസ്കതയും ഇല്ലായിരുന്നെങ്കിൽ ഗൾഫ്​ മാധ്യമത്തിന്​ ഇത്രയേറെ ഉയർച്ചയിൽ എത്താൻ കഴിയുമായിരുന്നില്ല. ആ ചേർത്തുപിടിക്കലിന്​ ഈ മഹദ്​വേദിയിൽ നന്ദി അർപ്പിക്കുന്നതായും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ഉത്തംസിങ്​, ഇംപെക്​സ്​ മാനേജിങ്​ ഡയറക്​ടർ സി. നുവൈസ്​, ഹോട്​പാക്ക്​ ഗ്ലോബൽ ഓപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ്​ റഹ്​മാൻ, വൺ ഇൻഫ്ര മാനേജിങ്​ ഡയറക്ടർ ഷഫീഖ്​ മംഗലത്ത്​, ടാൾറോപ്പ്​ സി.ഇ.ഒയും സഹസ്ഥാപകനുമായ സഫീർ നജ്​മുദ്ദീൻ, അരാദ സി.എഫ്​.ഒ ഷിമ്മി മാത്യു, കോസ്​മോ ട്രാവൽസ്​ സി.ഇ.ഒ ജമാൽ അബ്​ദുന്നാസർ, ന്യൂട്രിഡോർ അബീവിയ ജനറൽ മാനേജർ അൻകിത്​ ദുബെ, ഫെഡറൽ ബാങ്ക്​ ചീഫ്​ റപ്രസന്‍റേറ്റിവ്​ അരവിന്ദ്​ കാർത്തികേയൻ, മീഡിയവൺ വൈസ്​ ചെയർമാൻ പി. മുജീബ്​ റഹ്​മാൻ, ഐഡിയൽ പബ്ലിക്കേഷൻസ്​ ട്രസ്റ്റ്​ സെക്രട്ടറി ടി.കെ. ഫാറൂഖ്​, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ മിഡിൽ ഈസ്റ്റ്​ ഡയറക്ടർ സലീം അമ്പലൻ, ഗൾഫ്​ മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ്​ കമ്മിറ്റി വൈസ്​ ചെയർമാൻ ഡോ. അബ്​ദുസ്സലാം ഒലയാട്ട്​, മീഡിയവൺ ഡയറക്ടർ അബു അബ്​ദുല്ല, കമോൺ കേരള സി.ഇ.ഒ അമീർ സവാദ്​ തുടങ്ങിയവർ പ​ങ്കെടുത്തു.


ആദ്യദിനത്തിൽ ബിസിനസ്​ മേഖലയിലെ പുതുചലനങ്ങൾ ചർച്ച ചെയ്ത ബിസിനസ്​ കോൺക്ലേവ്​ നടന്നു. ബിസിനസ്​ രംഗത്ത്​ കഴിവുതെളിയിച്ചവർക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഹിഷാം അബ്​ദുൽ വഹാബ്​, അക്​ബർ ഖാൻ, യുംന അജിൽ തുടങ്ങിയവർ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. രണ്ടാം ദിനമായ ശനിയാഴ്ച​ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി വേദിയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on Kerala
News Summary - Gulf Madhyamam Come on Kerala flagged off in Sharjah
Next Story