ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷത്തിൽ
text_fieldsദുബൈ: ഒമാനൊഴികെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒമാനിൽ കേരളത്തിനൊപ്പം നാളെയാണ് പെരുന്നാൾ. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. സൗദിയെ കൂടാതെ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ഇന്നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
വിശ്വാസികൾ അതിരാവിലെ തന്നെ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലേക്ക് എത്തും. രണ്ട് ഈദ് ഗാഹുകളാണ് യു.എ.ഇയിൽ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്.
എന്നാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്റെന്ന് ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു വർഷത്തിന് ശേഷം കോവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.