Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightമനസ്സിന്‍റെ...

മനസ്സിന്‍റെ മായാജാലക്കഥകൾ പറയാൻ ഗോപിനാഥ്​ മുതുകാട്

text_fields
bookmark_border
മനസ്സിന്‍റെ മായാജാലക്കഥകൾ പറയാൻ ഗോപിനാഥ്​ മുതുകാട്
cancel
camera_alt

ഗോപിനാഥ്​ മുതുകാട്

'വിജയത്തിൽനിന്ന്​ ഒരാളും ഒരു പാഠവും പഠിക്കില്ല. പരാജയത്തിൽനിന്നേ പാഠങ്ങളുണ്ടാകൂ'- ചുങ്കത്തറ തലപ്പള്ളി പെരുന്നാളിന്​ അവതരിപ്പിച്ച ജീവിതത്തിലെ ആദ്യ ജാലവിദ്യ പരാജയപ്പെട്ടപ്പോൾ പതറിപ്പോയ 10 വയസ്സുകാരൻ ഗോപിനാഥിന്​​ പിതാവ്​ കുഞ്ഞുണ്ണിനായർ നൽകിയ ഉപദേശമാണിത്​. ഇനി മാജിക്കിലേക്കില്ലെന്ന്​​ തീർത്തുപറഞ്ഞ മകനെ നെഞ്ചോട്​ ചേർത്ത്​ പിതാവ്​ നൽകിയ ധൈര്യമാണ്​ പിന്നീട്​ ഗോപിനാഥ്​ മുതുകാട്​ എന്ന പ്രശസ്ത മാന്ത്രികനെ സൃഷ്ടിച്ചെടുത്തത്​. അതുകൊണ്ടു​ തന്നെ, മനസ്സ്​​ ഇടറി നിൽക്കുന്ന കുട്ടികളെ എങ്ങനെ കൈപിടിച്ചുയർത്തണമെന്ന്​ മുതുകാടിന്​ നന്നായി അറിയാം. പിതാവിൽനിന്നും അനുഭവത്തിൽനിന്നും പകർന്നു കിട്ടിയ ജീവിതപാഠങ്ങൾ പുതുതലമുറയിലേക്ക്​ കൈമാറുന്ന മലയാളത്തിന്‍റെ പ്രിയ മാന്ത്രികൻ ഫെബ്രുവരി ഏഴിന്​ യു.എ.ഇയിലെ കുട്ടികളുമായും സംവദിക്കാനെത്തുന്നു.

ദുബൈ മുഹൈസിന ഇത്തിസാലാത്ത് അക്കാദമിയിൽ നടക്കുന്ന 'ഗൾഫ്​ മാധ്യമം'എജുകഫേയിലെ മുഖ്യാതിഥികളിൽ ഒരാളാണ്​ ഗോപിനാഥ്​ മുതുകാട്​. കുട്ടികൾക്കായി പ്രഫഷനൽ മാജിക്കിനോട്​ വിടപറഞ്ഞയാളാണ്​ മുതുകാട്​. ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള അക്കാദമിയിലേക്ക്​ ശ്രദ്ധ കേന്ദ്രീകരിക്കാൻവേണ്ടിയാണ്​ പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ​ മുതുകാട്​ ഉപേക്ഷിച്ചത്​. എങ്കിലും, കേരളത്തിന്​ അന്നും ഇന്നും മജീഷ്യൻ എന്നാൽ മുതുകാടാണ്​. അതുകഴിഞ്ഞേ ആരും വരൂ. കുട്ടികളുടെ നന്മക്കും ക്ഷേമത്തിനും വളർച്ചക്കുമായി ഒരുപാട്​ സ്വപ്നങ്ങളും പേറിനടക്കുന്നയാളാണ്​. മനസ്സിന്‍റെ മായാജാലത്തിലൂടെ അവരെ അടുത്തറിയാനുള്ള കഴിവ്​ മുതുകാടിനുണ്ട്​. അതുകൊണ്ടു​തന്നെ, കുട്ടികളുടെ മനസ്സറിഞ്ഞുള്ള സെഷനായിരിക്കും എജുകഫേയിൽ മുതുകാട്​ അവതരിപ്പിക്കുക. അവരുടെ മനസ്സിന്‍റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കുവെക്കുമ്പോൾ, അത്​ രക്ഷിതാക്കൾക്കുള്ള മാർഗനി​ർദേശങ്ങൾ കൂടിയാകും.

കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി മുതുകാടിനെ യുനിസെഫിന്‍റെ ​'സെലിബ്രിറ്റി സപ്പോർട്ടറായി'പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ്​ ഒരു മലയാളി ഈ നേട്ടത്തിലേക്ക്​ എത്തിയത്​. മാജിക്കിലൂടെ വിദ്യാർഥികൾക്കിടയിൽ നിരവധി അവബോധ പ്രവർത്തനങ്ങൾ നടത്തി. ആത്മകഥ ഉൾപ്പെടെ ഒരുപിടി പുസ്തകങ്ങളുടെ രചയിതാവ്​ കൂടിയാണ്. കുട്ടികൾക്ക്‌ വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റ് ആരംഭിച്ചതും മുതുകാടാണ്​. കഴക്കൂട്ടത്ത്‌ കിൻഫ്ര ഫിലിം ആൻഡ്‌ വിഡിയോ പാർക്കിലാണ് ഈ സ്ഥാപനം. കേരളത്തിലെ ആദ്യ മാജിക്‌ അക്കാദമി തിരുവനന്തപുരത്ത്‌ തുടങ്ങിയ മുതുകാട്​ ഭിന്നശേഷി കുട്ടികൾക്കായി ലോകോത്തര സ്ഥാപനം നിർമിക്കാനുള്ള ഒരുക്കത്തിലാണ്​. നിരവധി ടി.വി ഷോകളുടെ അവതാരകനാണ്​.

മജീഷ്യൻമാരുടെ ഓസ്കർ എന്നറിയപ്പെടുന്ന മെർലിൻ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2019ൽ സാൻ ഫ്രാൻസിസ്​കോ യൂനിവേഴ്​സിറ്റി 21ാം നൂറ്റാണ്ടിലെ ലീഡറായി മുതുകാടിനെ തെരഞ്ഞെടുത്തു. 'Moulding minds magically'എന്ന വിഷയത്തിലാണ്​ അദ്ദേഹം എജുകഫേയിൽ കുട്ടികളോട്​ സംവദിക്കുക. myeducafe.com എന്ന സൈറ്റ്​ വഴി​ രജിസ്റ്റർ ചെയ്യുന്നവർക്ക്​ എജുകഫേയിലെത്തി മുതുകാടിന്‍റെ സെഷനിൽ പ​ങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiGopinath MuthukadGulf Madhyamam 'EduCafe'
News Summary - Gopinath Muthukad will be the chief guest at 'EduCafe'
Next Story