‘സീംലെസ് ട്രാവൽ’ പദ്ധതി മെന ഫോറത്തിൽ അവതരിപ്പിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈയിൽ നടന്ന പി.പി.പി മെന ഫോറത്തിലെ സദസ്
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ ദുബൈ) ദുബൈ വിമാനത്താവളത്തിലെ ‘സീംലെസ് ട്രാവൽ’ പദ്ധതി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് ഫോറം 2025ൽ(പി.പി.പി മെന ഫോറം 2025) അവതരിപ്പിച്ചു.
ജുമൈറ എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ഫോറത്തിൽ 40ലധികം സർക്കാർ, സ്വകാര്യ മേഖലാ പ്രതിനിധികളും 80ൽപരം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. ദുബൈ വിമാനത്താവളം സെക്ടറിലെ ഫ്യൂച്ചർ ബോർഡേഴ്‌സ് ഡയറക്ടർ നൂറ സാലിം അൽ മസ്റൂയിയാണ് ഫോറത്തിൽ ‘സീംലെസ് ട്രാവൽ’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.
‘സീംലെസ് ട്രാവൽ’ പദ്ധതി ദുബൈയിലെ യാത്രാനുഭവത്തിൽ ഗുണാത്മകമായ മാറ്റം കൊണ്ടുവരുന്ന നവീകരണ മാതൃകയാണെന്ന് നൂറ സാലിം അൽ മസ്റൂയി പറഞ്ഞു. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യയും സ്മാർട്ട് സംവിധാനങ്ങളും അടിസ്ഥാനമാക്കി യാത്രക്കാർക്ക് സൗകര്യവും വേഗതയും വിശ്വാസവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
‘സീംലെസ് ട്രാവൽ’ പദ്ധതി ദുബൈയുടെ ആഗോള യാത്രാനുഭവത്തെ ഉയർത്തിപ്പിടിക്കുന്ന മുൻനിര ശ്രമമാണെന്ന് എയർപോർട്ട് അഫയേഴ്സ് സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ താലാൽ അഹമ്മദ് അൽ ശൻഖീതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

