ജി.ഡി.ആർ.എഫ്.എയും കനേഡിയൻ യൂനിവേഴ്സിറ്റിയും സഹകരണത്തിന്
text_fieldsജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, കനേഡിയൻ യൂനിവേഴ്സിറ്റി ബോർഡ്
ഓഫ് സ്റ്റഡീസ് ചെയർമാൻ ബൂത്തി സഈദ് അൽ കിന്ദിക്ക്
മൊമെന്റോ സമ്മാനിക്കുന്നു
ദുബൈ: സൃഷ്ടിപരത്വവും നിർമാണത്മകവും പ്രോത്സാഹിപ്പിച്ച് ദേശീയ പ്രതിഭകളെ വളർത്തുന്നതിനായി ജി.ഡി.ആർ.എഫ്.എ ദുബൈ കനേഡിയൻ യൂനിവേഴ്സിറ്റി ദുബൈയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.
‘എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്വേ 2025’ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും കനേഡിയൻ യൂനിവേഴ്സിറ്റി ദുബൈ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബൂത്തി സഈദ് അൽ കിന്ദിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാറനുസരിച്ച്, വിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ ഇരുസ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. പരിശീലന കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, പഠനങ്ങൾ എന്നിവ സംഘടിപ്പിക്കാനും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ഇളവുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് ജി.ഡി.ആർ.എഫ്.എയുടെ ഇന്നവേഷൻ ലാബുകളിലൂടെ ഗവേഷണ പദ്ധതികളിൽ പങ്കെടുക്കാനുമാകും. സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് അറിവ് പങ്കിടലും നവോത്ഥാന ചിന്തയും വളർത്തുകയാണ് ലക്ഷ്യമെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. പങ്കാളിത്തം വിദ്യാർഥികൾക്ക് യഥാർഥ ജോലിസ്ഥല പരിചയവും പ്രായോഗിക പരിശീലനവും നൽകുമെന്ന് അൽ കിന്ദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

