Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightസൗദി - ഖത്തർ...

സൗദി - ഖത്തർ അതിർത്തികൾ തുറക്കൽ: ജി.സി.സി സെക്രട്ടറി ജനറൽ സ്വാഗതം ചെയ്​തു

text_fields
bookmark_border
സൗദി - ഖത്തർ അതിർത്തികൾ തുറക്കൽ: ജി.സി.സി സെക്രട്ടറി ജനറൽ സ്വാഗതം ചെയ്​തു
cancel
camera_alt

ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അൽഹജ്​റഫ്

ജിദ്ദ: സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ ​േവ്യാമ, കര, കടൽ അതിർത്തികൾ തുറന്നതിനെ ഗൾഫ്​ സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അൽഹജ്​റഫ്​ സ്വാഗതം ചെയ്​തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽതാനിയുമായി കുവൈത്ത്​ അമീർ ​ശൈഖ്​ നവാഫ്​ അൽഅഹ്​മദ്​ അൽജാബിർ അൽസ്വബാഹ്​ നടത്തിയ ടെലിഫോൺ കാളുകൾക്ക്​ ശേഷം കുവൈത്ത്​ വിദേശകാര്യ മന്ത്രി ​ശൈഖ്​ ഡോ. അഹ്​മ്മദ്​ നാസിർ മുഹമ്മദ്​ അൽസ്വബാഹാണ്​ ഇരുരാജ്യങ്ങൾക്കിടയിലെ അതിർത്തി തുറന്നതായി പ്രഖ്യാപിച്ചത്​.

ചൊവ്വാഴ്​ച വടക്കൻ സൗദിയിലെ അൽഉലായിൽ 41ാമത്​ ജി.സി.സി ഭരണാധികാരികളുടെ ഉച്ചകോടി നടക്കാനിരിക്കെയാണ്​​ തലേന്ന്​ രാത്രിയിൽ​ സൗദിക്കും ഖത്തറിനുമിടയിലെ അതിർത്തികൾ തുറക്കാനുള്ള സുപ്രധാന ചുവടുവെപ്പുണ്ടായിരിക്കുന്നത്​. അസാധാരണമായ സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാൻ നടത്തുന്ന വലിയ ശ്രദ്ധയും ആത്മാർഥമായ ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണിത്​.

കൗൺസിലി​െൻറ ശക്തിയും ഉൗർജ്ജസ്വലതയും ശക്തിപ്പെടുത്തുക, യോജിപ്പുകൾ വർധിപ്പിക്കുക, നേട്ടങ്ങൾ സംരക്ഷിക്കുക, പ്രതിബന്ധങ്ങളെ തരണം ചെയ്യുക എന്നീ ലക്ഷ്യത്തോടെ മു​ന്നോട്ട്​ പോകുന്ന കൗൺസിലിന്​ പുതിയ തീ​രുമാനം പ്രതീക്ഷകൾ നൽകുന്നതാണ്​. ജി.സി.സി ജനതക്ക്​ തീരുമാനം സന്തോഷം പകരുന്നതോടൊപ്പം ജി.സി.സിയെന്ന വീടിനെ ശക്തിപ്പെടുത്താനും ഭാവിയെ എല്ലാ പ്രതീക്ഷയോടും അഭിലാഷങ്ങളോടും ഉറ്റുനോക്കാനും സഹായിക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. ജി.സി.സിയുടെ പ്രയാണം പുതിയൊരു ഘട്ടത്തി​ന്​ സാക്ഷ്യം വഹിക്കുന്ന വേളയിൽ മുഴുവൻ ജി.സി.സി ഭരണാധികാരികൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും​ അൽഹജ്​റഫ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCsaudi arabiaqatar
Next Story