റെയ്ഡിനെത്തിയ പൊലീസിനുനേരെ ഗുണ്ട ആക്രമണം
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ചൂതാട്ട കേന്ദ്രത്തിൽ വ്യാഴാഴ്ച രാത്രി റെയ്ഡിനെത്തിയ പൊലീസിനുനേരെ ഗുണ്ട ആക്രമണം. പൊലീസിനു നേരെ വെടിവെപ്പുമുണ്ടായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സഹോദരങ്ങളായ ഭോലയും മാംഗെയും സമയ്പൂർ ബദ്‌ലിയിൽ നിയമവിരുദ്ധ ചൂതാട്ട കേന്ദ്രം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കേന്ദ്രത്തിൽ വ്യാജമദ്യവും വിളമ്പിയിരുന്നതായും സൂചനയുണ്ട്. സ്ഥലത്തെത്തിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജേന്ദ്ര, കോൺസ്റ്റബിൾമാരായ സത്യേന്ദ്ര, പ്രദീപ്, റോബിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘത്തിനുനേരെ പ്രതികളുടെ സഹോദരി സിമ്രാന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകശ്രമം, ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ആറോളം പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

