Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകുവൈത്തിൽ ശനിയാഴ്ച വരെ...

കുവൈത്തിൽ ശനിയാഴ്ച വരെ ചൂടും ഉയർന്ന ഈർപ്പവുമെന്ന് പ്രവചനം

text_fields
bookmark_border
കുവൈത്തിൽ ശനിയാഴ്ച വരെ ചൂടും ഉയർന്ന ഈർപ്പവുമെന്ന് പ്രവചനം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച വരെ ചൂടും ഉയർന്ന ഈർപ്പവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന ഈർപ്പം രാത്രിയിലും പുലർച്ചെയും കാഴ്ചാപരിധി കുറക്കാനും ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് കാരണമാകാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെങ്കിലും കാര്യമായ മഴക്ക് സാധ്യതയില്ല.

തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഞായറാഴ്ച മുതൽ ഈർപ്പം കുറയാൻ തുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeatherDepartmentheatwave
News Summary - ശനിയാഴ്ച വരെ ചൂടും ഉയർന്ന ഈർപ്പവുമെന്ന് പ്രവചനം
Next Story